എന്റെ കരളിന്റെ 'കരളേ' നീ പിണങ്ങല്ലേ...

കരളിനെ പൊന്നു പോലെ കാക്കണം, പിണങ്ങിയാൽ എല്ലാം അവതാളത്തിലാകും

aparna shaji| Last Modified ചൊവ്വ, 25 ഏപ്രില്‍ 2017 (09:56 IST)
ശരീരത്തിലെ ഓരോ അവയവത്തിനും ഓരോ പ്രവർത്തനങ്ങളാണുള്ളത്. ഒരു കാരണവശാലും പിണക്കാൻ പറ്റാത്ത ചില അവയവങ്ങൾ നമ്മുടെ ശരീരത്തിലുണ്ട്. അതിലൊന്നാണ് കരൾ. ഒരുകാലത്ത് രോഗമാണെന്ന് പറഞ്ഞാൽ ഉടൻ മറുചോദ്യം വരും 'മദ്യപിക്കാറുണ്ട് അല്ലേ'. എന്നാൽ ഇപ്പോൾ മദ്യപാനം ഇല്ലാത്തവർക്കിടയിലും കരൾ രോഗം വ്യാപകമാണ്.

കരളിനെ പൊന്നു പോലെ കാക്കണമെന്നാണ് പൂര്‍വ്വികര്‍ പറയുന്നത്. കാലം മാറിയതോടെ ഭക്ഷണത്തിന്റെ രുചിയില്‍ മാത്രമല്ല ഭക്ഷണ ക്രമത്തിലും മാറ്റങ്ങള്‍ കടന്നുവന്നു. ഫാസ്‌റ്റ് ഫുഡുകള്‍ കടന്നു വന്നതും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താത്തതും മൂലം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടി. ഈ കാരണങ്ങൾ കൊണ്ടൊക്കെ കരൾ അതിന്റെ തനിസ്വഭാവം കാണിച്ചു തുടങ്ങി.

കരളിനെ ബാധിക്കുന്ന രോഗങ്ങളെ തിരിച്ചറിയുക വളരെ പ്രയാസമാണ്. രോഗം ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലും അവ തിരിച്ചറിയാന്‍ താമസമുണ്ടാകും. കടുത്ത ക്ഷീണവും, ഭാരം നഷ്‌ടപ്പെടലും, അടിവയറിന് മുകളില്‍ വലതു വശത്തായി വേദനയും അനുഭവപ്പെടുന്നത് ലിവര്‍ സിറോസിസിന്റെ ലക്ഷണമാണ്.

ചിട്ടയായ ഭക്ഷണരീതിയും ജീവിത ക്രമവുമാണ് രോഗം പൂര്‍ണമായി ഇല്ലാതാക്കുന്നതിനുള്ള ഏക മാര്‍ഗം. അമിതവണ്ണം ഒഴിവാക്കുക, വ്യായാമം ചെയ്യുന്നതില്‍ മടി കാണിക്കാതെ പതിവാക്കുക, ശരീരത്തിന് ആരോഗ്യം പകരുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, മദ്യപാനം പരമാവധി കുറയ്‌ക്കുക എന്നിവയാണ് രോഗത്തെ തടയാനുള്ള ഏക പോംവഴി.

കൂടാതെ ഫാസ്‌റ്റ് ഫുഡുകള്‍ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത് ശ്രദ്ധിക്കുന്നതും കരള്‍ രോഗത്തെ ഒഴിവാക്കി നിര്‍ത്തുന്നതിന് സഹായകമാകും. കരൾ രോഗം നിയന്ത്രിക്കുന്നതിന് മരുന്നുകൾ ഉണ്ട്. ഇതുകൂടാതെ ആൻജിയോഗ്രാം വഴി കാൻസറിന്റെ രക്തക്കുഴൽ അടക്കും. അതുവഴി കാൻസർ വളർച്ച കുറക്കും. കാൻസർ നിയന്ത്രണ വിധേയമാക്കാൻ പത്തോളം ചികിത്സാരീതി ഉണ്ട്. പക്ഷേ രോഗം വലിയ ഘട്ടത്തിൽ എത്തുമ്പോൾ മാത്രമാണ് പുറത്തറിയുന്നത്. ചില കരൾ കാൻസർ രോഗികൾക്ക് ആയുർവേദ ചികിത്സ ഫലപ്രദമായി കണ്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :