മുടി കൊഴിച്ചില്‍ രൂക്ഷമായോ ?; എങ്കില്‍ ഉരുളക്കിഴങ്ങ് കൊണ്ടൊരു പണിയുണ്ട്!

മുടി കൊഴിച്ചില്‍ രൂക്ഷമായോ ?; എങ്കില്‍ ഉരുളക്കിഴങ്ങ് കൊണ്ടൊരു പണിയുണ്ട്!

  health , food, hair loss , potato , hair , ആരോഗ്യം , ഭക്ഷണം , മുടി , സൌന്ദര്യം
jibin| Last Modified വെള്ളി, 16 നവം‌ബര്‍ 2018 (13:05 IST)
അടുക്കളയിലെ പതിവ് താരമാണ് ഉരുളക്കിഴങ്ങ്. ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന ഉരുളക്കിഴങ്ങില്‍ അന്നജമാണ്‌ കൂടുതലായി അടങ്ങിയിരിക്കുന്നത്. വൈറ്റമിന്‍ സി,
പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിനും ഉത്തമമാണിത്.

ഉരുളക്കിഴങ്ങ് നല്ലൊരു സൗന്ദര്യ സംരക്ഷക മരുന്ന് കൂടിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമേകാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് സാധിക്കും.

മുടി സംരക്ഷിക്കുന്നതിന് ഉത്തമമായ മാര്‍ഗമാണ് ഉരുളക്കിഴങ്ങിന്റെ നീര് ഉപയോഗിച്ചുള്ള സംരക്ഷണം. മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും മുടി
വളരാനും ഉരുളക്കിഴങ്ങ് നീര് തലയില്‍ പുരട്ടുന്നത് ബെസ്‌റ്റാണ്.

ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഈ രീതി തുടര്‍ന്നാല്‍ മുടി നരയ്‌ക്കില്ല. കൂടുതല്‍ കറുപ്പും തിളക്കവും ഉള്ള മുടിയിഴകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കുകയും ചെയ്യാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :