ഹാങ്ങ്ഓവര്‍ മാറുന്നില്ലേ ? എങ്കില്‍ ഈ ഗൃഹവൈദ്യമൊന്നു പരീക്ഷിച്ചുനോക്കൂ !

പാവയ്ക്ക് കഴിയ്ക്കുന്നത് മൂലം നമ്മുടെ രക്തം ശുദ്ധീകരിയ്ക്കുകയും രക്തത്തിലെ മാലിന്യങ്ങളെ പുറംന്തള്ളി പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിയ്ക്കുകയും ചെയ്യുന്നു

health, bitter melon ആരോഗ്യം, പാവയ്ക്ക
സജിത്ത്| Last Updated: തിങ്കള്‍, 18 ജൂലൈ 2016 (16:23 IST)
പഴങ്ങളും പച്ചക്കറികളും ഒഴിച്ചു നിര്‍ത്തിയുള്ള ജീവിതത്തെക്കുറിച്ച് നമുക്കാര്‍ക്കും ഓര്‍ക്കാന്‍ വയ്യ. അത്രത്തോളം സ്വാധീനമാണ് നമ്മുടെ ജീവിതത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ളത്.

കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, മഗ്നീഷ്യം, അയേണ്‍ എന്നീ നിരവധി പോഷകങ്ങളും മൂലകങ്ങലും പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്നു.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് എന്നറിയപ്പെടുന്ന കയ്പ്പയ്ക്ക. പാവയ്ക്ക പാചകം ചെയ്ത് കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത് ജ്യൂസ് ആക്കി കുടിയ്ക്കുന്നതാണ്. എന്തെല്ലാമാണ് പാവയ്ക്കയുടെ ഗുണങ്ങളെന്നു നോക്കാം.

പാവയ്ക്ക കഴിയ്ക്കുന്നത് മൂലം നമ്മുടെ രക്തം ശുദ്ധീകരിയ്ക്കുകയും രക്തത്തിലെ മാലിന്യങ്ങളെ പുറംന്തള്ളി പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിയ്ക്കുകയും ചെയ്യുന്നു.

അതുപോലെ രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഉത്തമമാണ്.

കരളില്‍ അടിഞ്ഞിരിയ്ക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല കരളിന്റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാനും പാവയ്ക്ക ജ്യൂസ് ഉത്തമമാണ്.

പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ മൂലക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും മുന്നിലാണ് പാവയ്ക്ക നീര്. ശരീരത്തിലെ ചീത്ത കൊളസ്ട്രാളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ ഇതുമൂലം സാധിക്കുന്നു. കൂടാതെ ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ ഇല്ലാതാക്കാന്‍ പാവയ്ക്ക ജ്യൂസ് സഹായകമാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പാവയ്ക്ക് ജ്യൂസിന്റെ നിരന്തരമായ ഉപയോഗം കാരണമാകുന്നു. കൂടാതെ നമ്മുടെ കുടലില്‍ പറ്റിപിടിച്ച് ശരീരത്തിനപകടകരമായി വളരുന്ന വിരകളെ നശിപ്പിക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായകമാണ്.

എത്ര ഫിറ്റായാലും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കഴിക്കുന്നതിലൂടെ ഹാങ്ങ് ഓവര്‍ മാറികിട്ടുകയും ചെയ്യുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :