മുടിയുടെ ദുര്‍ഗന്ധം മാറുന്നില്ല എന്നതാണോ പ്രശ്നം ? എന്നാല്‍ ഇനി പേടിക്കേണ്ട !

വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (14:43 IST)

Widgets Magazine
hair ,  bad smell ,  health ,  life style ,  health tips ,  മുടി ,  ദുര്‍ഗന്ധം ,  ആരോഗ്യം , ആരോഗ്യവാര്‍ത്ത

പലരേയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് മുടിയുടെ രൂക്ഷഗന്ധം. എത്രയൊക്കെ ഷാംപൂവും മറ്റുമെല്ലാം തേച്ച് തല കഴുകിയാലും ആ ദുര്‍ഗന്ധം വിട്ടകലില്ല. എന്നാല്‍ ആ പേടി ഇനി വേണ്ട. മുടിയുടെ ഏതു ദുര്‍ഗന്ധവും അകറ്റാന്‍ ചില പൊടിക്കൈകളുണ്ട്. മുടിയുടെ ദുര്‍ഗന്ധമകറ്റാൻ നനഞ്ഞ മുടിയില്‍ അല്പം ബേക്കിംഗ് സോഡ തേച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയുക. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും ഉത്തമ പരിഹാരമാണ്. 
 
തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലമുടിയിലും തലയോട്ടിയിലും തേച്ച് കുറച്ചുനേരത്തിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇത് മുടിയുടെ പിഎച്ച് സന്തുലനം സംരക്ഷിക്കുകയും ദുര്‍ഗന്ധം അകറ്റുകയും ചെയ്യും. ആപ്പിള്‍ സിഡര്‍ വിനീഗര്‍ വെള്ളവുമായി ചേര്‍ത്ത് അതിലേക്ക് അല്പം സുഗന്ധ തൈലമായ ലാവെണ്ടറോ, റോസ് വാട്ടറോ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെയും ഇത്തരം പ്രശ്‌നങ്ങളെ ചെറുക്കാന്‍ സാധിക്കും.
 
സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല, കേശസംരക്ഷണത്തിനും ഉത്തമമായ ഒന്നാണ് ഓറഞ്ച്. മുടിക്ക് സുഗന്ധം നല്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ഓറഞ്ച് തൊലി എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉണക്കി പൊടിച്ച ഈ തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം അത് തണുപ്പിക്കുക. തുടര്‍ന്ന് ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകുക. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ  ഉപയോഗിച്ച് കഴുകിക്കളയുന്നതും ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

അതിനിടയ്ക്കാണോ ആ ഒരു ശങ്ക ഉണ്ടായത് ? ഉറപ്പിച്ചോളൂ... സംഗതി കൈവിട്ടു !

സ്ത്രീകള്‍ സെക്സിന്റെ പൂര്‍ണതയിലെത്തി എന്നതിന്റെ പ്രധാന ലക്ഷണമാണ് ഓര്‍ഗാസം. മറ്റൊരു ...

news

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പെഡിക്യൂറും മാനിക്യൂറും ചെയ്യരുത് !

പെഡിക്യൂറും മാനിക്യൂറുമെല്ലാം ചെയ്യുന്നവരാണ് ഇക്കാലത്തെ സ്ത്രീകള്‍. എന്നാല്‍ ഇതെല്ലാം ...

news

സെല്‍ഫി എടുക്കൂ... പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ കണ്ടുപിടിക്കാം !

സെല്‍ഫി എടുക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. സെല്‍ഫി പ്രേമികള്‍ക്കായി ...

news

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെയാണോ പ്രമേഹരോഗികള്‍ വ്യായാമം ചെയ്യുന്നത് ?

ആരോഗ്യത്തിനൊപ്പം സമാധാനവും തകര്‍ക്കുന്ന ഒന്നാണ് പ്രമേഹം. ചികിത്സയും ഡോക്‍ടറുടെ ഉപദേശവും ...

Widgets Magazine