വണ്ണം കുറയ്ക്കുന്ന പഴങ്ങള്‍ ഇതാ, കഴിക്കൂ, തടികുറയ്ക്കൂ, ഹൃദയത്തേ രക്ഷിക്കൂ...

vishnu| Last Modified ശനി, 28 ഫെബ്രുവരി 2015 (17:02 IST)
പൊണ്ണത്തടി ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ പലരുടേയും പ്രശ്നമാണ്‌. പൊണ്ണത്തടി കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും ഇന്ന് നിലവിലുണ്ട്. അതില്‍ പ്രധാനമാണ് ഡയറ്റിംഗ് അഥവാ ഭക്ഷണ ക്രമീകരണം. പലര്‍ക്കും ഇത് കൃത്യമായി പാലിക്കാന്‍ കഴിയാറില്ല. എന്നാല്‍ വളരെ ലളിതമായ ഒരു ഡയറ്റിംഗ് രീതിയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈ ഡയറ്റിംഗ് രീതിയില്‍ ഭക്ഷണത്തിലധികമായി ഉള്‍പ്പെടുത്തുന്നത് പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്ന പഴങ്ങളാണ്.

പൈനാപ്പിള്‍, ചെറി, തണ്ണിമത്തന്‍, ജാതിപ്പഴം, ആപ്പിള്‍ തുടങ്ങിയവയാണ് നിര്‍ദേശിച്ചിരിക്കുന്ന പഴങ്ങള്‍. സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ച് ഇത്തരം പഴങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണ് ചെയ്യേണ്ടത്. ഇനി ഇവ എങ്ങനെയാണ് വണ്ണം കുറയ്ക്കാന്‍ നമ്മേ സഹായിക്കുന്നത് എന്ന് നോക്കാം. പൈനാപ്പിളില്‍ ബ്രോമിലൈന്‍ എന്ന എന്‍സൈമം അടങ്ങിയിരിക്കുന്നു. ഇത്‌ ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന്‌ സഹായിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നതും അതുവഴി അമിത വണ്ണം കുറയ്ക്കാനും സഹായായിക്കുന്നു.

ശരീരത്തിനാവശ്യമില്ലാത്ത കൊഴുപ്പിനെ ഇല്ലാതാക്കുന്നതില്‍ തണ്ണിമത്തന്‍ ഒരു വലിയ പങ്കുവഹിക്കുന്നു. തണ്ണിമത്തനില്‍ 91 ശതമാനവും വെള്ളമാണ്‌. ഇതുമൂലം ശരീരത്തില്‍ വെള്ളം കുറയുന്നതുമൂലമുള്ള പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നില്ല. മറ്റൊന്ന് ജാതിപ്പഴമാണ്. ജാതിപ്പഴത്തില്‍ മോണോഅണ്‍സാറ്റ്യുറേറ്റട്ട് എന്ന ഫാറ്റ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പാണ്. നല്ല കൊളസ്ട്രോള്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. ഇത് ശരീരത്തില്‍ എത്തുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ഇത്‌ ഹൃദയാരോഗ്യത്തിന്‌ ഉത്തമമാണ്. ഇതുകൂടാതെ ജാതിപ്പഴത്തില്‍ ധാരാളം ഫൈബറുമുണ്ട്. ഇത് ആരോഗ്യകരമായ ശരീരത്തിന്‌ ഉത്തമമാണ്‌. കൂടാതെ ചെറി ദിവസവും കഴിക്കുന്നതു ഹൃദ്രോഹങ്ങള്‍, മെറ്റബോളിക്ക് സിട്രോം എന്നീ രോഗങ്ങള്‍ക്ക് പരിഹാരമാണ്‌. മെറ്റബോളിക്ക് സിട്രോം കൂടുന്നത്‌ പൊണ്ണത്തടിക്കു കാരണമാകുന്നു. അത്‌ ഹ്യദ്രോഹങ്ങളിലേയ്ക്കും നയിക്കുന്നു. ആപ്പിള്‍ ഫൈബറിന്റെ കലവറയാണ്‌. ശരീരത്തിനാവശ്യമില്ലാത്ത കൊഴുപ്പിനെ നശിപ്പിക്കുന്നതിനും അമിത ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഇതിനാല്‍ കോളസ്ട്രോള്‍ ഇല്ലാതാക്കുന്നതിന്‌ ആപ്പിള്‍ കഴിക്കുന്നത്‌ ഉത്തമമാണ്‌.

കൂടാതെ ദിവസവും ഗ്രീന്‍ ടീ ശീലമാക്കുകയും ചെയ്യുന്നത് ഗുണകരമാണ്. എന്നാല്‍ അധികമാകരുതെന്ന് മാത്രം. ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന്‌
ഗ്രീന്‍ടീ
വളരെ ഉത്തമമാണ്‌. ഗ്രീന്‍റ് ടീ ശരീരത്തിന്‌ ആവശ്യമില്ലാത്ത കൊഴുപ്പിനെ നശിപ്പിക്കുന്നു. ഇതുകൂടാതെ ഗ്രീന്‍ടീ നിങ്ങളുടെ അമിത വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ദിവസവും ഒന്നിലധികം തവണ ഗ്രീന്‍ ടീ ഉപയോഗിക്കരുത്. ഇത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :