പ്രായത്തില്‍ കവിഞ്ഞ വയസ് തോന്നിക്കുന്നുണ്ടോ ? ഇതാ അതിനുള്ള കാരണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ്സ്, ഷുഗര്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതിനും മുഖക്കുരു, അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും സ്കിന്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകും.

skin, health, food ചര്‍മ്മം, ആരോഗ്യം, ഭക്ഷണം
സജിത്ത്| Last Modified ശനി, 16 ജൂലൈ 2016 (11:37 IST)
പൊതുവേ ചര്‍മ്മത്തിന്റേയും ശരീരസംരക്ഷണത്തിന്റേയും കാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മള്‍. ചര്‍മ്മത്തെ ഭംഗിയുള്ളതാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പലതരത്തിലുള്ള ഭക്ഷണരീതികള്‍ നമ്മള്‍ പിന്‍‌തുടരാറുണ്ട്. എന്നാല്‍ എന്തൊക്കെ ഭക്ഷണ രീതികള്‍ നമ്മള്‍ പിന്തുടരണം എന്നറിയാമോ ? എന്നാല്‍ നമ്മള്‍ പിന്തുടരുന്ന പല ഭക്ഷണ രീതികളും ചര്‍മ്മത്തിന് ദോഷകരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.

കാര്‍ബോഹൈഡ്രേറ്റ്സ്, ഷുഗര്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതിനും മുഖക്കുരു, അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും സ്കിന്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകും.
അതുകൊണ്ട് തന്ന നിങ്ങള്‍ക്ക് ആരോഗ്യവും തിളക്കവുമാര്‍ന്ന ചര്‍മ്മം ലഭിക്കുന്നതിനായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍:

ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് മാരകമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ബ്രഡ്, പാസ്ത, മിഠായികള്‍, സോഡ, ജ്യൂസ് തുടങ്ങിയവ
മുഖക്കുരുവിനും കാരണമാകും. കൂടാതെ ഇത്തരം ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹോര്‍മോണ്‍ വര്‍ദ്ധനവിനു കാരണമാകുകയും ചെയ്യുന്നു.

ഉപ്പിന്റെ അമിതമായ ഉപയോഗം:

ഉപ്പില്‍ അടങ്ങിയിരിക്കുന്ന സോഡിയം അധികമായി അകത്തു ചെല്ലുന്നതുമൂലം കണ്ണിനു താഴെ കറുത്ത പാടുകള്‍ രൂപപ്പെടുകയും മുഖക്കുരു വര്‍ദ്ധിക്കുകയും അതിനേക്കാള്‍ ഉപരി മുഖം ചീര്‍ക്കുകയും ചെയ്യുന്നു.

അമിതമായ മദ്യപാനം:

മദ്യപാനം അമിതമായാല്‍ അത് പലപ്പോഴും നമ്മുടെ ശരീരത്തിലെ ജലാംശത്തെ ഇല്ലാതാക്കുകയും ചര്‍മ്മം വരണ്ടതാക്കുകയും ചെയ്യുന്നു. മദ്യപാനം മൂലം ചര്‍മ്മത്തെ സംരക്ഷിക്കുന്ന വിറ്റാമിന്‍ എ ഇല്ലാതാകുകയും മുഖക്കുരു, ചൊറി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

പാലുല്‍പ്പന്നങ്ങളും കോഫിയും:

പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് നല്ലതാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ അല്‍പം ദോഷകരമാണ് പാല്‍. മുഖത്ത് കറുപ്പും വെളുപ്പും പാടുകള്‍ ഉണ്ടാക്കാന്‍ ഇത് കാരണമാകുന്നു. അതുപോലെ കാപ്പി നമ്മുടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഇതുമൂലം ചര്‍മ്മം വരണ്ടതാകുകയും ചെയ്യും.

അമിതമായ പഞ്ചസാര:

പഞ്ചസാരയുടെ അമിതോപയോഗവും പലപ്പോഴും സൗന്ദര്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതുമൂലം പ്രായത്തില്‍ കവിഞ്ഞ വയസ്സ് തോന്നിക്കുന്നതിനു കാരണമാകുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :