മത്തി കഴിക്കാത്തവര്‍ മരണത്തിലേക്ക് ചുവട് വെക്കുകയാണ്

മത്തി , സാര്‍ഡീന്‍ , ഭക്ഷണം , ചാള
jibin| Last Updated: ശനി, 24 ജനുവരി 2015 (17:11 IST)
വില തുച്ഛം ഗുണം മെച്ചം എന്ന ചൊല്ല് ഏറെ സാര്‍ഥകമാണ് ''സാര്‍ഡീന്‍ ‍'' എന്ന നമ്മുടെ മത്തിക്കുള്ളത്. നമ്മുടെ ആഹാരത്തില്‍ എന്തൊക്കെ കൊണ്ടുവരണം എന്ന കാര്യം എല്ലാവരും ചിന്തിക്കുന്നതാണ്. മത്സ്യവും, മാംസവും, പാലും, പച്ചക്കറികളും, പഴങ്ങളും ഒരു പോലെ ചേരുന്നതാകണം നമ്മുടെ ആഹാരരീതി. മത്സ്യവും മാംസവും കഴിക്കാത്തവര്‍ക്ക് ഗുണങ്ങള്‍ മാത്രം നല്‍കുന്ന പച്ചക്കറികളും കഴിക്കാം. എന്നാല്‍ ഏത് മീന്‍ വാങ്ങണം എന്നത് എല്ലാവരെയും ടെന്‍ഷന്‍ അടിപ്പിക്കുന്ന കാര്യമാണെന്നതില്‍ തര്‍ക്കമില്ല. ആദ്യം പറഞ്ഞപോലെ വില കുറഞ്ഞത് കൊണ്ട് ഒരു മീനിന്റെ ഗുണത്തില്‍ യാതൊരു കുറവും വരണമെന്നില്ല.

നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തിയെന്നും ചാളയെന്നും വിളിക്കുന്ന ഈ കുഞ്ഞന്‍ ‍. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ ഇന്ന് പലര്‍ക്കും അറിയില്ല. ഇന്ന് യുവാക്കള്‍ക്ക് വരെ ഹൃദയരോഗങ്ങള്‍ പതിവാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവിന്റെ തോത് കുറയ്ക്കുന്നതിനും സഹായകമാണ്.

ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്ന എനര്‍ജി മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്. മത്തിയുടെ മുള്ളും തലയും വിറ്റാമിന്റെ കലവറ കൂടിയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :