എനര്‍ജി ഡ്രിങ്കുകള്‍ അപകടകാരികള്‍

VISHNU N L| Last Modified ശനി, 21 മാര്‍ച്ച് 2015 (19:05 IST)
ഉണര്‍വും ഉന്മേഷവും ലഭിക്കുന്നതിനായി ചെറുപ്പക്കാരും കുട്ടീകളും ഉന്മേഷ വര്‍ധക പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും പുറകേ പോകുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് പഠനം. അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ആന്തരികാവയവങ്ങളുടെ തകരാര്‍ എന്നിവ ഇത്തരം പാനീയങ്ങള്‍ വരുത്തി വയ്ക്കുന്ന ദോഷങ്ങളാണ്. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്ക് നടത്തിയ പഠനത്തിലാണ് പാനീയങ്ങളുടെ അപകടം വെളിച്ചത്തുകൊണ്ടുവന്നത്.

19നും 40നും പ്രായങ്ങള്‍ക്കിടയിലുള്ള 25 ചെറുപ്പക്കാര്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഉന്മേഷ വര്‍ധക പാനീയങ്ങളുടെ അപകടം പുറത്തുകൊണ്ടുവന്നത്. പ്രസരിപ്പ് ഉണ്ടാക്കുന്ന ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നതിനു മുമ്പും അതിനു ശേഷവും നടത്തിയ പരിശോധനയില്‍ ഇവരുടെ രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലാണ് പ്രകടമായത്. ഇത്രയും മാറ്റങ്ങള്‍ രക്തസമ്മര്‍ദ്ദത്തില്‍ ഉണ്ടാകുന്നത് ഹൃദ്രോഗങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കൂടാതെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും ഇതേ കാരണം കൊണ്ട് തകരാറിലാകുമെന്നും ഇവര്‍ പറയുന്നു.
മയോക്ലിനിക്കിലെ പ്രഫസര്‍ അന്ന സ്വത്തികോവയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. പഠന ഫലങ്ങള്‍ അമേരിക്കയിലെ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ധിക സമ്മേളനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :