വെളുത്തുള്ളികൊണ്ടുള്ള ഈ ഉപയോഗങ്ങൾ അറിയാതെ പോകരുത്!

വെളുത്തുള്ളികൊണ്ടുള്ള ഈ ഉപയോഗങ്ങൾ അറിയാതെ പോകരുത്!

Rijisha M| Last Modified തിങ്കള്‍, 27 ഓഗസ്റ്റ് 2018 (14:49 IST)
വെളുത്തുള്ളി ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വെളുത്തിള്ളി പരിഹാരമാണ്. ജലദോഷത്തിന് പണ്ട് മുതലേ ഉള്ള ഒറ്റമൂലിയാണ് വെളുത്തുള്ളി. എന്നാൽ ദിവസേന ഒരല്ലി വെളുത്തുള്ളി കഴിക്കുന്നത് ജലദോഷത്തിന് മാത്രമല്ല മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഉത്തമമാണ്.
വെളുത്തുള്ളി വെറുതേ കഴിക്കാൻ പലർക്കും മടിയാണ്. ഭൂരിഭാഗം പേർക്കും അതിന്റെ ടേസ്‌റ്റ് ഇഷ്‌ടമാകില്ല എന്നതാണ് വാസ്‌തവം. വെളുത്തുള്ളിയുടെ ഒരു അല്ലി എടുത്ത ശേഷം ഇടിച്ച്‌ പിഴിയുക, ശേഷം ഏകദേശം 15 മിനിറ്റോളം വെളുത്തുള്ളിയുടെ ആ നീര് കുടിക്കുക. നാല് മണിക്കൂര്‍ ഇടവിട്ട് ഇത്തരത്തില്‍ ഒന്നോ രണ്ടോ അല്ലികള്‍ വീതം ചതച്ച്‌ സേവിക്കുക. ഇങ്ങനെയാണ് വെളുത്തുള്ളി കഴിക്കേണ്ട രീതി.
കൂടാതെ വെളുത്തുള്ളിയുടെ രണ്ട് അല്ലികള്‍ നുറുക്കി എടുത്ത വെള്ളത്തില്‍ ചേര്‍ത്ത് , ദിവസവും കുടിച്ചാല്‍ ജല ദോഷത്തെ മറികടക്കാന്‍ സഹായിക്കും. വെളുത്തുള്ളി മാത്രമല്ലാതെ ജലദോഷം മാറ്റാന്‍ ഏറ്റവും നല്ല മാര്‍​ഗമാണ്
തേനും ചേർത്ത് കഴിക്കുന്നത്. വെളുത്തുള്ളി തനിയെ കഴിക്കാൻ ഇഷ്‌ടമല്ലാത്തവർക്ക് ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :