ചില സമയങ്ങളിൽ ഇഡ്‌ലിയും വില്ലനാകും!

തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (15:14 IST)

പ്രാതലിൽ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഇഡ്‌ലി. ആവിയിൽ വേവിച്ചെടുക്കുന്ന ഈ ഭക്ഷണത്തിന് ഒരു പ്രത്യേക ടേസ്‌റ്റാണ്. ചട്‌ണിയോ സാമ്പാറോ കൂട്ടിനുണ്ടെങ്കിൽ പിന്നെ പറയാനേ ഇല്ല. എത്ര ഇഡ്‌ലി വേണമെങ്കിലും കഴിക്കാം. ആവിയിൽ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ ഇത് ശരീരത്തിനും വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. 
 
എന്നാൽ, മഴക്കാലങ്ങളില്‍ ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും നല്ലതല്ല. ഇത് പലർക്കും അറിയില്ല എന്നതാണ് സത്യം. ആരും അധികം ശ്രദ്ധിക്കുകയും ചെയ്യാറില്ല. ഇഡ്ഡലി പോലെയുള്ള പുളിച്ച ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. 
 
കാരണം, ഇവ ദഹന പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും വയറിന് അസ്വാസ്ഥ്യമുണ്ടാക്കുകയും ചെയ്യുന്നു. ഇതുപോലെ തന്നെ പുളിയുള്ള മറ്റ് എല്ലാ ഭക്ഷണങ്ങളും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. വളരെ ലളിതമായതും പെട്ടെന്നു ദഹിയ്ക്കുന്നതും ആയ തരം ഭക്ഷണങ്ങള്‍ മാത്രം മഴക്കാലത്ത് കഴിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

യൌവ്വനം കാത്തുസൂക്ഷിക്കാൻ കുടിക്കൂ ഈ ക്യാരറ്റ് ജ്യൂസ് !

ആരോഗ്യത്തിനും സൌന്ദര്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ക്യാരറ്റ്. ദിവസേന ക്യാരജ് ജ്യൂസ് ...

news

മുട്ടയും കുരുമുളക് പൊടിയും - അടയും ചക്കരയും പോലെ!

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന, പ്രോട്ടീന്‍ ...

news

മഞ്ഞൾ അൽ‌ഷിമേഴ്സ് തടയും !

മഞ്ഞളിന് ധാ‍രാളം ഗുണഫലങ്ങളുണ്ടെന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, ...

news

മുഖത്തെ രോമവളർച്ച തടയാൻ ഇതാ പഞ്ചസാര കൊണ്ടൊരു ഫെയ്സ്‌ പാക്

സ്ത്രീകൾ മുഖത്തുള്ള രോമ വളർച്ച തടയാൻ പല മാർഗങ്ങളും പരീക്ഷികുന്നവരാണ് ഇതിനായി വലിയ ...

Widgets Magazine