ഉച്ചയ്ക്ക് ഉറങ്ങുന്നത് കുട്ടികളുടെ ഐക്യു നിലവാരം ഉയർത്തുമോ?

കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് അവര്‍ കണ്ടെത്തിയിരിരിക്കുന്നു.

Last Modified വെള്ളി, 14 ജൂണ്‍ 2019 (15:32 IST)
ഉച്ചയ്ക്ക് ഉറങ്ങുന്നത് ആരോഗ്യത്തിനു നല്ലതോ ദോഷകരമോ എന്നത് പലർക്കും സംശയമാണ്. എന്നാല്‍ കുഞ്ഞുങ്ങളെ ഉച്ചക്ക് ഉറക്കുന്ന ശീലം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ഉച്ചയുറക്കം നിര്‍ബന്ധമാണ് എന്നാണ് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് അവര്‍ കണ്ടെത്തിയിരിരിക്കുന്നു.

പതിവായി ഉച്ചയ്ക്ക് മയങ്ങുന്ന കുട്ടികളില്‍ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കുമെന്നും ഐക്യു നിലവാരം ഉയരുമെന്നും ഗവേഷകർ പറയുന്നു. മാത്രമല്ല അങ്ങനെയുള്ള കുഞ്ഞുങ്ങളില്‍ പെരുമാറ്റവൈകല്യങ്ങള്‍ കുറവായിരിക്കുമെന്നും, നല്ല മനക്കരുത്തുണ്ടാകുമെന്നും, സ്വയം നിയന്ത്രണ ശേഷി വര്‍ധിക്കുമെന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. 10-നും 12-നുമിടയിൽ പ്രായമുള്ള മൂവായിരത്തോളം കുട്ടികളിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവര്‍ ഉത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്.

സ്ലീപ്‌ ജേണലിലാണ് ഇതുസംബന്ധിച്ച് ഇതുസംബന്ധിച്ച വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.‘ആഴ്ചയില്‍ മൂന്നോ അതിലധികമോ തവണ ഉച്ചമയക്കം ശീലമാക്കിയ കുട്ടികള്‍ പഠന നിലവാരത്തില്‍ 7.6 ശതമാനം മുന്നിൽ നിൽക്കുന്നു’ എന്ന് പെൻസിൽവാനിയ സർവകലാശാലയിലെ അഡ്രിയാൻ റൈൻ പറയുന്നു. നെഗറ്റീവായ ധാരണകളും, അതിവൈകാരികതയും, ശാരീരിക പ്രയാസങ്ങളുമെല്ലാം ഉറക്കക്കുറവുമൂലം സംഭവിക്കാം. പ്രീ-സ്കൂളുകളില്‍ പഠിക്കുന്നവരില്‍ മാത്രമാണ് നേരത്തെ ഇത്തരം പഠനങ്ങള്‍ നടന്നിട്ടുള്ളത്.

ചൈനയില്‍ മുതിര്‍ന്ന കുട്ടികളെ പോലും ഉച്ചയ്ക്ക് ഉറങ്ങാന്‍ അനുവദിക്കാറുണ്ട്. അവിടെ നിന്നുള്ള അടിസ്ഥാന വിവരങ്ങളും ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോഴുള്ള ഉച്ചമയക്ക സമയവും മുതിര്‍ന്ന കലസുകളിലെക്ക് പ്രവേഷിക്കുംപോഴുള്ള സമയവും ഘട്ടം ഘട്ടമായി പരിശോധിച്ചാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ‘കുട്ടികള്‍ ഉച്ചയ്ക്ക് എത്രത്തോളം ഉറങ്ങുന്നുവോ അത്രയും നല്ലതാണെന്ന്’ കാലിഫോര്‍ണിയ സർവകലാശാലയിലെ സാറ മെഡ്നിക് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :