തുടർച്ചയായി മുന്തിരി ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ ഇവയൊക്കെയാണ്!

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (13:41 IST)

ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ കറുത്ത മുന്തിരി ഉത്തമമാണെന്ന് അറിയാത്തവർ വളരെ ചുരുക്കം പേരെ ഉണ്ടാകൂ. രക്തത്തിന്റെ അളവിന് മാത്രമല്ല, ഒട്ടുമിക്ക ശാരീരിക വൈഷമ്യങ്ങൾക്കും മുന്തിരി ഉത്തമമാണ്. ധാരളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ഈ കുഞ്ഞൻ നൽകും.
 
മുന്തിരി ജ്യൂസ് പത്ത് ദിവസം തുടർച്ചയായി കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. അമിത വണ്ണം കുറയ്‌ക്കാനും ത്വക്ക് രോഗങ്ങൾ മാറ്റാനും വൃക്കയിൽ കല്ലുണ്ടാകുന്നത് തടയാനും മുന്തിരി ജ്യൂസ് സഹായിക്കും. ഒപ്പം ശരീരത്തിന് ഉണർവും നൽകും. അമിത വണ്ണമുള്ളവർ മുന്തിരി ജ്യൂസ് പത്ത് ദിവസം തുടര്‍ച്ചയായി കുടിച്ചാൽ നാല് കിലോ വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
 
മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും. മുന്തിരി നീര് മുഖത്തിട്ടാല്‍ മുഖം കൂടുതല്‍ തിളക്കമുള്ളതാകും. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്‌ക്കുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

എലിപ്പനി കണ്ടെത്താൻ വൈകുന്നതിന് കാരണം സ്വയം ചികിത്സ

എലിപ്പനി തുടക്കത്തിൽ തന്നെ കണ്ടെത്തിയില്ലെങ്കിൽ അപകടകരമാണ്. ഇത് കണ്ടെത്താൻ വൈകുന്നതിന്റെ ...

news

എലിപ്പനി പടർന്നുപിടിക്കുന്നു; അതീവ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

പ്രളയത്തിനു ശേഷം സംസ്ഥാനത്ത് എലിപ്പനി പടർന്നു പിടിക്കുകയാണ്. ആളുകൾ ജാഗ്രത പുലർത്തണമെന്ന് ...

news

പ്രഭാതഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിയ്‌ക്കൂ!

പ്രോട്ടീന്റെ കലവറയാണ് പാൽ എന്നത് പ്രത്യേകം പറയേണ്ടതില്ല. പ്രഭാതഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് ...

news

ഡെങ്കിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പനി വന്നാല്‍ സ്വയം‌ചികിത്‌സ പാടില്ല

പ്രളയശേഷം പകര്‍ച്ച വ്യാധികളാണ് കേരളത്തെ പിടികൂടി ശ്വാസം മുട്ടിക്കുന്നത്. എലിപ്പനി ...

Widgets Magazine