കറ്റാർവാഴകൊണ്ടുള്ള ഗുണങ്ങൾ ചില്ലറയൊന്നുമല്ല!

കറ്റാർവാഴകൊണ്ടുള്ള ഗുണങ്ങൾ ചില്ലറയൊന്നുമല്ല!

Rijisha M.| Last Modified ചൊവ്വ, 31 ജൂലൈ 2018 (16:34 IST)
ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണെന്ന് എല്ലാവർക്കും അറിയാം. മുഖക്കുരുകളും മറ്റും സൗന്ദര്യത്തിന് വില്ലനായി മാറുമ്പോൾ എല്ലാവരും കറ്റാർവാഴയിലാണ് അഭയം തേടാറുള്ളത്.
കറ്റാര്‍ വാഴ പല തരത്തില്‍ സൗന്ദര്യത്തിന് ഉപയോഗിക്കാം. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നത്.

സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍ വാഴ സോപ്പും നമുക്ക് ഉപയോഗിക്കാവുന്നതാണ്. വെള്ളപ്പാണ്ടും മറ്റും കളയാൻ കറ്റാർവാഴ സോപ്പ് നല്ലതാണ്. പ്രകൃതിദത്തമായ കറ്റാർവാഴ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന സോപ്പ് ആയതുകൊണ്ട് ഏത് പ്രായക്കാർക്കും ഉപയോഗിക്കാനാകും.

കറുത്ത പാടുകൾ അകറ്റാനും മുഖക്കുരു മാറ്റാനും മറ്റ് പാടുകൾ അകറ്റാനും ഈ സോപ്പ് ഉപയോഗിക്കാം. ദിവസവും കുളിക്കുമ്പോൾ കറ്റാർവാഴയുടെ ഉള്ളിലുള്ള ജെൽ തലയിൽ തടുന്നതും നല്ലതാണ്. തലയ്‌ക്ക് തണുപ്പ് കിട്ടാൻ ഇത് അത്യുത്തമമാണ്. തലയിലെ കുരുവും താരനുമെല്ലാം ഇല്ലാതാക്കാനും ഇത് ഉപയോഗിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :