എണ്ണമയമുള്ള ചര്‍മ്മം വില്ലനാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ബുധന്‍, 23 മെയ് 2018 (08:55 IST)

സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരും ശ്രദ്ധാലുവാണ്. ചർമ്മം സുന്ദരമാക്കാൻ ഏതറ്റവും വരെ പോകുന്നവരും ഉണ്ട്. പണം അവർക്ക് ഒരു പ്രശ്‌നമേ അല്ല. ധാരാളം സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അതിൽ മിക്കതും വിപരീത ഫലം ഉണ്ടാക്കുന്നവയാണ്.
 
എണ്ണമയം അല്ലെങ്കിൽ ഓയിലി ഫെയ്‌സ് ആരും തന്നെ ഇഷ്‌ടപ്പെടുന്നില്ല. സൗന്ദര്യം സംരക്ഷിക്കാൻ പാടുപെടുന്നവർക്ക് എണ്ണമയമുള്ള ചർമ്മം വില്ലനാണ്. മുഖം സുന്ദരമാക്കാൻ മെയ്‌ക്കപ്പ് ഇട്ടാലൊന്നും ഇത്തരക്കാരുടെ ഫെയ്‌സിൽ നിൽക്കില്ല. എന്നാൽ ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കാൻ മാർഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയെന്നല്ലേ...
 
ഭക്ഷണക്രമവും സുന്ദരമായ മുഖവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. നാം കഴിക്കുന്ന ഭക്ഷണം അനുസരിച്ച് എണ്ണയുടെ ഉൽപ്പാദനം കൂടും അതുകൊണ്ടുതന്നെ വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. വിറ്റാമിൻ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കും. എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുന്നതും മദ്യപാനം കുറയ്‌ക്കുന്നതും സഹായകരമാകും.
 
നല്ല ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് എണ്ണമയമുള്ള ചർമ്മക്കാർക്ക് നല്ലതാണ്. ഒന്നിൽ കൂടുതൽ തവണ മുഖം കഴുകുന്നത് അത്യുത്തമമാണ്. രാവിലെയും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനും മുമ്പ് ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അമിതമായ ഓയിൽ ഉല്പാദം തടയാൻ സഹായിക്കും. മുഖം കഴുകിയതിന് ശേഷം മൃദുവായ ബ്ലോട്ടിംഗ് പേപ്പർ ഉപയോഗിച്ച് മുഖത്തെ ഓയിൽ ഒപ്പിയെടുക്കുന്നതും നല്ലതാണ്.
 
പഴങ്ങൾ അരച്ച് മുഖത്ത് പുരട്ടുന്നതും ഉത്തമമാണ്. ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങാൾ അരച്ച് മുഖത്ത് പുരട്ടാൻ ശ്രമിക്കുക. എണ്ണമയം കുറയ്‌ക്കാൻ ഇത് അത്യുത്തമമാണ്.
 
ഫേഷ്യല്‍ ചെയ്യുന്നതിന് പകരം പ്രകൃതിദത്തമായ കളിമണ്ണുകൊണ്ടുള്ള ഫേഷ്യല്‍ മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്തരം മാസ്‌കുകള്‍ മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനും അഴുക്കുകള്‍ കളയാനും അത്യുത്തമമാണ്. എണ്ണമയമുള്ള തൊലിയില്ലാതാകാന്‍ ഇതു ആഴ്ചയില്‍ ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കൂ, തീർച്ചയായും ഫലം കാണും.
 
കറ്റാർ വാഴ മുഖത്ത് തേക്കുന്നത് വളരെ നല്ലതാണ്. ഇതിന് മുഖത്തെ എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. കൂടാതെ ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. 
 
മിസെല്ലർ ലായനി ശുദ്ധമായ വെള്ളത്തിൽ ചേർത്ത് മുഖം കഴുകുന്നത് മുഖത്തെ മൃദുത്വം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ മുഖത്തിട്ട മെയ്‌ക്കപ്പ് ഈ ലായനി ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്. എണ്ണമയം എളുപ്പത്തിൽ കളയാനുമാകും.
 
നാരങ്ങാ നീര് പുരട്ടുന്നതും നല്ലതാണ്. നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒന്നാണിത്. നാരങ്ങാ നീരും ഇത്തരത്തില്‍ എണ്ണമയമുള്ള ചര്‍മ്മത്തെ വൃത്തിയാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ എന്താണ് കുഴപ്പം ?; കഴിക്കേണ്ടത് എന്തൊക്കെ ?

വൈകി എഴുന്നേല്‍ക്കുകയും അതുവഴി പ്രഭാതഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്. ...

news

നിപ്പയ്‌ക്കൊപ്പം ഡെങ്കിയും; അറിയാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ

നിപ്പയ്‌ക്കൊപ്പം ഡെങ്കിപ്പനിയും സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുകയാണ്. കാസർഗോഡ് ജില്ലയിൽ ...

news

ചുമ, പനി, തലവേദന, ക്ഷീണം... നിപ്പയാണോ? മറ്റുള്ള പനി ലക്ഷണങ്ങളിൽ നിന്ന് നിപ്പയെ എങ്ങനെ വേർതിരിച്ചറിയും?

ഒരു നാടിനെയാകെ ഭീതിയിലാഴ്‌ത്തിയ നിപ്പ വൈറസിന്റെ പുറകെയാണ് ഇപ്പോൾ എല്ലാവരും. മാങ്ങ, പേരക്ക ...

news

നിപ്പാ വൈറസ് - രോഗലക്ഷണങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍; അറിയേണ്ടതെല്ലാം

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ ...

Widgets Magazine