ശരീരഭാരം കുറയ്‌ക്കാനുള്ള ശ്രമമാണോ? അപകടം മനസ്സിലാക്കൂ

ശരീരഭാരം കുറയ്‌ക്കുന്നതും അപകടമാണ്

Rijisha M.| Last Modified ചൊവ്വ, 5 ജൂണ്‍ 2018 (13:02 IST)
ഇക്കാലത്ത് ശരീരഭാരം കുറയ്‌ക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ ശരീരഭാരം അമിതമായി കുറയ്‌ക്കുന്നതും നല്ലതല്ലെന്നണ്ണ്് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശരീരഭാരം കുറയുന്നത് അസ്ഥികളെ ഗുരുതരമായി ബാധിക്കും.
ശരീരത്തിന്റെ ഭാരം കുറയുന്നത് നല്ലതല്ലെന്ന് ഗവേഷകസംഘമായ ഫ്രമിങ്ഹാം ഹാര്‍ട്ട് സ്റ്റഡി അവകാശപ്പെടുന്നു. ഭാരം കുറച്ചവരിലാണ് ഇവർ പരീക്ഷണം നടത്തിയത്. പ്രായാധിക്യത്തെത്തുടർന്നുള്ള അസ്ഥികളുടെ ബലക്ഷയം ശരീര ഭാരം കുറച്ചവരിലാണ് കൂടുതലായും കാണപ്പെടുന്നത്.

എന്നാൽ പ്രത്യേക വ്യായമത്തിലൂടെയും പോഷകസമൃദ്ദമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ഇതിന്റെ ദൂഷ്യഫലങ്ങൾ കുറയ്‌ക്കാമെന്നും വിദഗ്ദർ പറയുന്നു. ശരീരഭാരം കുറയ്‌ക്കാൻ ഭക്ഷണം കഴിക്കാതിരിക്കുന്നവരൊക്കെ ഇനി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതല്ലേ... ജേണല്‍ ഓഫ് ബോണ്‍ ആന്‍ഡ് റിസര്‍ച്ച് മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :