പങ്കാളിയോടൊപ്പം നഗ്നമായി ഉറങ്ങൂ... ആ അവസ്ഥയില്‍ നിന്നും രക്ഷനേടൂ !

ശനി, 26 ഓഗസ്റ്റ് 2017 (12:54 IST)

Couples ,   Life Style ,  Relation Ship ,  Relation ,  ലൈഫ് സ്റ്റൈല്‍ ,  ജീവിതരീതി ,   ബന്ധം  ,  ദാമ്പത്യം ,  ആരോഗ്യം

ദമ്പതികള്‍ വിവസ്ത്രരായി ഉറങ്ങുന്നതിലൂടെ പരസ്പര സ്‌നേഹവും ആരോഗ്യവും വര്‍ദ്ധിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. പലപ്പോഴും നമ്മെപ്പോലും അതിശയിപ്പിക്കുന്ന രീതിയിലുള്ള പ്രയോജനങ്ങളായിരിക്കും ഇതിലൂടെ ലഭിക്കുകയെന്നും തന്റെ പങ്കാളിയ്‌ക്കൊപ്പം നഗ്നരായി ഉറങ്ങനാണ് പല സ്ത്രീകളും ആഗ്രഹിക്കുകയെന്നും പഠനങ്ങള്‍ പറയുന്നു. വെറും ആഗ്രഹത്തിന് വേണ്ടി മാത്രമല്ല ഇത്തരത്തില്‍ ചെയ്യുന്നതെന്നും ഇതിലൂടെ പലഗുണങ്ങളും ലഭിക്കുമെന്നും പറയുന്നു. എന്തെല്ലാമാണ് അവയെന്ന് നോക്കാം. 
 
പങ്കാളികള്‍ നഗ്നരരായി ഉറങ്ങുന്നത് അവര്‍ക്കിടയിലുള്ള അടുപ്പത്തിന്റെ ആഴം വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത്തരത്തില്‍ ദാമ്പത്യബന്ധത്തില്‍ അടുപ്പം വര്‍ദ്ധിക്കുന്നതുകൊണ്ട് അവിടെ സ്‌നേഹവും വര്‍ദ്ധിക്കും. ശരീരത്തില്‍ ഉള്‍പ്പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണാണ് സ്‌നേഹം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. കൂടാതെ പങ്കാളിയുടെ ശരീരത്തെ കൃത്യമായി മനസ്സിലാക്കാനും അവരുടെ പ്ലഷര്‍ പോയിന്റുകള്‍ മനസ്സിലാക്കാനും അതിലൂ‍ടെ ലൈംഗിക ബന്ധം കൂടുതല്‍ ദൃഡമാക്കാനും ഇതുമൂലം സാധിക്കുന്നു. 
 
ഇറുകിയ വസ്ത്രങ്ങളാണ് പൊതുവെ എല്ലാ പുരുഷന്മാരെല്ലാവരും ധരിക്കുക. ഇത് പലപ്പോഴും പുരുഷന്റെ ബീജത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതിനു കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. അതേസമയം നഗ്നരായാണ്  ഉറങ്ങുന്നതെങ്കില്‍ ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ ഉറങ്ങുന്നതിലൂടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ നിരക്ക് സ്വാഭവികമായും കുറയുമെന്നും അത് ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ സഹായകമാകുമെന്നും അവര്‍ പറയുന്നു. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

വിഷാദമെന്നത് സ്ഥായിയായ ഒരു അവസ്ഥയാണോ ? അതിന് ചികിത്സയുണ്ടോ ?

ഏതൊരാള്‍ക്കും എപ്പോഴെങ്കിലുമൊക്കെ ഉണ്ടാകാറുള്ള ഒന്നാണ് വിഷാദം. ജീവിതം എപ്പോഴും സുഖം തന്നെ ...

news

കാ‍ന്താരി ചെറിയൊരു മുളകുമാത്രമല്ല; അറിഞ്ഞിരിക്കണം... ഈ കുഞ്ഞന്റെ ഔഷധ ഗുണങ്ങൾ !

ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കാന്താരിമുളക്. കാന്താരിയില്‍ ...

news

നിങ്ങള്‍ക്ക് 'നോമോഫോബിയ' ഉണ്ടോ ? എന്താണത് ?; അറിയാം... ചില കാര്യങ്ങള്‍ !

സ്മാര്‍ട്ട്ഫോണ്‍ കാണാതാകുന്ന സമയത്തോ കയ്യില്‍ കരുതാന്‍ മറന്നു പോവുമ്പോഴോ ഫോണിലെ ചാര്‍ജ്ജ് ...

news

ഈ ശീലങ്ങള്‍ ഇനിയും മാറ്റിയില്ലേ ? ഉറപ്പിച്ചോളൂ... നിങ്ങളുടെ ചര്‍മ്മം നശിക്കും !

ഏതൊരാളും വളരെയേറെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് സൗന്ദര്യസംരക്ഷണമെന്ന കാര്യത്തില്‍ ഒരു ...