ലഘു ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ടോ? എങ്കില്‍ ഉറപ്പിച്ചോളു നിങ്ങള്‍ മാരകമായ രോഗത്തിന് അടിമയാണ്

തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ ഒരു പരിധി വരെ പ്രതിരോധിച്ചു നിര്‍ത്താന്‍ കഴിയുന്ന രോഗമാണു ക്യാന്‍സര്‍

ക്യാന്‍സര്‍, ആരോഗ്യം, വയറ് cancer, health, stomach
സജിത്ത്| Last Modified വ്യാഴം, 23 ജൂണ്‍ 2016 (12:55 IST)
തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ ഒരു പരിധി വരെ പ്രതിരോധിച്ചു നിര്‍ത്താന്‍ കഴിയുന്ന രോഗമാണു ക്യാന്‍സര്‍. എന്നാല്‍ ചികിത്സ വൈകിക്കുകയാണെങ്കില്‍ എല്ലാ കാര്യങ്ങളും അവതാളത്തിലാക്കുന്നതിനും ഈ രോഗത്തിനു കഴിയും. പലപ്പോഴും പുറത്തേയ്ക്കു ഒരു ലക്ഷണവും ഇല്ലാതെ വരുന്ന ക്യാന്‍സറാണു സാധാരണയായി വയറ്റില്‍ ഉണ്ടാവുന്നത്. ഈ ലക്ഷണങ്ങളാണ് വയറ്റില്‍ ക്യാന്‍സര്‍ ഉണ്ട് എന്നതിന്റെ തെളിവുകള്‍.

ലഘു ഭക്ഷണം കഴിക്കുമ്പോള്‍ പോലും വയറു നിറയുന്നതായി തോന്നുന്നുണ്ടെങ്കില്‍ സൂക്ഷിച്ചോളൂ. ഭക്ഷണത്തോടു ഈ വിരക്തി തോന്നുന്നത് വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണമാണ്. അതുപോലെ ഭക്ഷണ ശേഷം പതിവായി ദഹനക്കുറവ്, നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവ ഉണ്ടാകുന്നവര്‍ക്കും വയറ്റിലെ ക്യാന്‍സറിന്റെ ലഷണമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ട്യൂമറില്‍ നിന്നുള്ള ശ്രവമാണ് ഈ ദഹനത്തെ തടസപ്പെടുത്തുന്നത്.

പതിവായുള്ള മൂക്കൊലിപ്പ് , ഛര്‍ദ്ദി എന്നിവയും സൂക്ഷിക്കേണ്ട കാര്യമാണ്‍. കഴിച്ച ഭക്ഷണം മുകളിലേയ്ക്കു കയറി വരുന്നു എന്ന തോന്നലും ശരിയായ ലക്ഷണമല്ല. കൂടാതെ മലബന്ധം, വയറിളക്കം, കറുത്ത നിറത്തിലുള്ള മലം എന്നിവ വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണമാണ്. മലത്തോടൊപ്പം രക്തം കാണുന്നതും അപകടകരമായ ഒരു ലക്ഷണമാണ്.

നെഞ്ചെരിച്ചിലിനൊപ്പം പനിയും ക്ഷീണവും ഉണ്ടാകുന്നതും ഇത്തരത്തില്‍ സൂക്ഷിക്കേണ്ട ഒന്നാണ്. അതുപോലെ
അടിവയറിനു കാനം വയ്ക്കുകയും തൊട്ടു നോക്കുമ്പോള്‍ മുഴയോ തടിപ്പോ അനുഭവപ്പെടുകയും ചെയ്താല്‍ അതു നല്ല ലക്ഷണമല്ല. ഭക്ഷണം കഴിക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ അതും ശ്രദ്ധിക്കേണ്ട കാര്യമാണ്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :