പല്ല് വേദന സഹിക്കാന്‍ കഴിയുന്നില്ലേ? എങ്കില്‍ ഇതൊന്നു പരീക്ഷിച്ച് നോക്കൂ !

പല്ല് വേദനയാണോ പ്രശ്നം? എങ്കില്‍ ഇത് വേഗം പരീക്ഷിച്ചോളൂ...

Aiswarya| Last Updated: ബുധന്‍, 3 മെയ് 2017 (16:54 IST)
വന്നുകഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല എന്ന് കരുതുന്നവരാണോ? നിങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പല തരത്തിലുള്ള മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുന്നത് സാധാരണയാണ്.
ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിലൂടെ പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ എത്ര കൊടിയ പല്ലു വേദനയേയും മിനിട്ടുകള്‍ കൊണ്ടുതന്നെ ഇല്ലാതാക്കാന്‍ സഹായകമായ ചില പൊടിക്കൈകളുണ്ട്. അവ എന്തെല്ലാ‍മാണെന്ന് നോക്കിയാലോ?

കുരുമുളകും ഉപ്പും പേസ്റ്റ് രൂപത്തിലാക്കിയ ശേഷം വേദനയുള്ള പല്ലിനു മുകളില്‍ വെയ്ക്കുക. ഇത്തരത്തില്‍ സ്ഥിരമായി കുറച്ച് ദിവസം ചെയ്യുകയാണെങ്കില്‍ പല്ലുവേദനയുടെ ശല്യം പിന്നെ ഉണ്ടാകില്ല. അതുപോലെ പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നതും വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും.

ചൂടു കൂടിയ വസ്തുക്കള്‍ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുകയാണെങ്കിലും പല്ലുവേദനയ്ക്ക് ശമനമുണ്ടാകും. അതുപോലെ പഴുത്ത പ്ലാവില കൊണ്ട് പല്ല് തേയ്ക്കുന്നതു പല്ലുവേദനയെ ശമിപ്പിക്കും. പണ്ടുള്ള ആളുകള്‍ക്ക് ദന്തസംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്തതിന്റെ രഹസ്യമെല്ലാം ഇതായിരുന്നു. കൂടാതെ പേരയ്ക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും ഇത്തരത്തിലുള്ള വേദനയെ ശമിപ്പിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :