ഈ ഒരു ലക്ഷണം മാത്രം നോക്കൂ... ക്യാന്‍സര്‍ എന്ന വില്ലനെ കണ്ടെത്താം !

ഈ ക്യാന്‍സര്‍ ഒരു വില്ലന്‍ തന്നെ !

aiswarya| Last Updated: ബുധന്‍, 24 മെയ് 2017 (12:43 IST)
ഏറ്റവും ഭയാനകരമായ അസുഖങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍. നമുക്ക് തുടക്കത്തില്‍ കണ്ടു പിടിക്കാന്‍ സാധിക്കാത്ത അസുഖമാണ് ക്യാന്‍സര്‍‍. എന്ത് അസുഖമാകട്ടെ അതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ മാത്രമേ പലരും പരിശോധനയ്ക്ക് തയ്യാറാകുകയുള്ളൂ. എന്നാല്‍ ക്യാന്‍സര്‍ നമ്മുടെ ശരീരത്തില്‍ വളരുന്നുണ്ടോ എന്ന കാര്യം ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

മലബന്ധം ഉണ്ടാവുന്നതും ശോധന വര്‍ദ്ധിക്കുന്നതും ചിലപ്പോള്‍ വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്. ആര്‍ത്തവസമത്തും അല്ലാതെയും അമിതമായി രക്തസ്രാവം അനുഭവപ്പെടുന്നത് ഗര്‍ഭപാത്ര ക്യാന്‍സറിന്റെ ലക്ഷണമാകാം.

പലതരത്തിലുള്ള പുറം വേദനകളും കരളിലെ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥിറ്രമായി ഉണ്ടാകുന്ന നെഞ്ചു വേദന സൂഷിക്കേണ്ടതാണ്. അത് രക്താര്‍ബുദത്തിന്റെ സാധ്യതയായിരിക്കാം. അതുപോലെ കഴുത്തില്‍ നീര്‍വീക്കം ഉണ്ടാവുന്നതും മുഴ കാണപ്പെടുന്നതും തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണമായേക്കാം.

നഖത്തിന് താഴെ കറുപ്പ് നിറം കാണുന്നുണ്ടെങ്കില്‍ അത് കരളിലെ ക്യാന്‍സറിനുള്ള സാധ്യതയായിരിക്കാമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ശ്വാസതടസ്സമോ അലര്‍ജിയോ ഇല്ലാതിരുന്ന ഒരാള്‍ക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും അത് ദിവസങ്ങളോളം നീണ്ടു നില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാകണം. പലപ്പോഴും ശ്വാസകോശ ക്യാന്‍സറിന് ഇത് കാരണമായേക്കാം.

സ്തനങ്ങളില്‍ മാറ്റം ഉണ്ടാവുന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. നിപ്പിളിനു ചുറ്റും ചുവന്ന പാടുകളും വിട്ടു മാറാത്ത വേദനയും കല്ലപ്പും മുഴകളും പലപ്പോഴും സ്തനാര്‍ബുദത്തിന് കാരണമാകറുണ്ട്. അതുപോലെ പുരുഷ ലൈംഗികാവയവത്തില്‍ അമിതമായ വേദനയും നീര്‍ക്കെട്ടും ഉണ്ടെങ്കില്‍ അത് പലപ്പോഴും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കാരണമാകാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :