നിങ്ങള്‍ ട്രെഡ്‌മില്‍ ഉപയോഗിക്കുന്നത് ഇതൊന്നുമറിയാതെയാണോ ?

ട്രെഡ്‌മില്‍ ഉപയോഗിക്കുന്നവര്‍ ഇതൊക്കെ ശ്രദ്ധിക്കണം; അല്ലെങ്കില്‍ ...

   treadmill workout , treadmill , gym , food , Health , workout , ട്രെഡ്‌മില്‍ , ഫാസ്‌റ്റ് ഫുഡുകള്‍ , വ്യായാമം , ആരോഗ്യം, ആഹാരം , ശരീരം
jibin| Last Updated: വ്യാഴം, 5 ജനുവരി 2017 (19:41 IST)
കാലം മാറിയതനുസരിച്ച് ഭക്ഷണ ക്രമത്തിലും മാരകമെന്ന് പറയാവുന്ന മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആരോഗ്യം പകരുന്ന നമ്മുടെ അടുക്കണ ഭക്ഷണങ്ങളോട് ഇന്നത്തെ യുവതി യുവാക്കള്‍ ബൈ പറഞ്ഞതോടെ വഴിയോരത്തെ ഫാസ്‌റ്റ് ഫുഡുകള്‍ക്ക് ആവശ്യക്കാരേറി. ചൈനീസ് വിഭവങ്ങള്‍ക്കൊപ്പം ഷവര്‍മ്മയും ചെറുപ്പക്കാരുടെ ഇഷ്‌ട ഭക്ഷണമായതോടെ ആരോഗ്യം നശിക്കാന്‍ തുടങ്ങി.

ഫാസ്‌റ്റ് ഫുഡുകള്‍ കളം പിടിച്ചതോടെ പലരും കുടവയറും പൊള്ളത്തടിയന്മാരുമായി തീര്‍ന്നതിനൊപ്പം രോഗങ്ങളും ഒപ്പം കൂടി. ഈ സാഹചര്യത്തിലാണ് മിക്കവരും വ്യായാമത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ജിമ്മില്‍ പോകാനും വീടിന് പുറത്ത് നടക്കാന്‍ പോകാന്‍ മടിക്കുന്നവരുമാണ് ട്രെഡ്‌മില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ട്രെഡ്മില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളാണ് ചുവടെ ചെര്‍ക്കുന്നത്.


ട്രെഡ്മില്‍ ഉപയോഗിക്കുമ്പോള്‍:-

രണ്ടു തരം ട്രെഡ്‌മില്ലുകള്‍ ഇന്ന് ലഭ്യമാകും. കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്നതും കറന്റുകൊണ്ടു പ്രവർത്തിപ്പിക്കുന്നതും. 70-80 ശരീരഭാരമുള്ളയാള്‍ക്ക് 2 എച്ചിപിയുള്ള ട്രെഡ്‌മില്‍ മതിയാകും. 100 കിലോ ഭാരമുള്ള ആള്‍ക്ക് 3 എച്ച്പിയുള്ള ട്രെഡ്മില്ലാണ് അനുയോജ്യം. എസി മോട്ടോര്‍, ഡിസി മോട്ടോര്‍ എന്നിവയുള്ള ട്രെഡ്‌മില്ലുകളാണു വിപണിയിലുള്ളത്. വീട്ടിലേക്കുള്ള ആവശ്യത്തിനു ഡിസി മോട്ടോറുള്ള ട്രെഡ്‌മില്‍ മതിയാകും.

നടത്തം, ഓട്ടം, സ്പീഡിലുള്ള ഓട്ടം, ജോഗിങ് ഇതെല്ലാം ഇഷ്‌ടമനുസരിച്ചു ചെയ്യാവുന്ന ഉപകരണമാണെങ്കിലും ട്രെഡ്‌മില്‍ ഉപയോഗിക്കുമ്പോള്‍ കുറച്ച് ശ്രദ്ധ പാലിക്കേണ്ടതുണ്ട്.

ആദ്യമായി ട്രെഡ്‌മില്‍ ഉപയോഗിക്കുമ്പോള്‍ ഹാൻഡ് റെയിലിൽ പിടിച്ച് ഒരു പാദം മാത്രം ബെൽറ്റിൽ വച്ചു മെഷീന്റെ സ്പീഡിൽ നടന്നാൽ മതി. ക്രമേണ, റെയിൽ ഉപേക്ഷിച്ചു രണ്ടു കാലും ബെൽറ്റിൽ വച്ചു സാധാരണ പോലെ നടക്കാം. തല ഉയർത്തിപ്പിടിച്ചു നേരേ നോക്കി വേണം വര്‍ക്കൌണ്ട് ചെയ്യാന്‍. പിന്നോട്ട് നോക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും.

ട്രെഡ്‌മില്‍ ഉപയോഗിക്കുമ്പോള്‍ അമിതമായ സ്‌പീഡോ ആവേശമോ കാണിക്കേണ്ടതില്ല. പതിയെ പതിയെ വേഗത കൂട്ടുകയും ചെയ്യാം. ട്രെഡ്‌മില്ലിന്റെ വേഗത നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പത്ത് മിനിറ്റ് നീളുന്ന വ്യായാമം മതിയാകും. ഇതിനായി തല ഇരുവശങ്ങളിലേക്കും മുകളിലേക്കും താഴേക്കുമായി ചലിപ്പിക്കുക. ഇരുകൈകളും വൃത്താകൃതിയില്‍ ചുഴറ്റുക. ഓരോ വ്യായാമവും ഇരുപതു തവണ വീതം ചെയ്യണം. ദിവസം ചെല്ലുന്തോറും നമുക്ക് മെഷിനുമായി പൊരുത്തപ്പെടാന്‍ സാധിക്കും.

മാറ്റ് ഇട്ട് അതിൽ വേണം ട്രെഡ്‌മില്‍ വയ്‌ക്കാന്‍, ബെൽറ്റ് നേരേയാണോ, തെന്നിപ്പോകുന്നുണ്ടോ, എന്ന് ഇടയ്‌ക്കിടെ ശ്രദ്ധിക്കണം. പൊടികളയുമ്പോൾ, ബെൽറ്റിന്റെ അടിഭാഗം പ്രത്യേകം ശ്രദ്ധിക്കണം.

വാംഅപ് എക്‌സര്‍സൈസ് ചെയ്ത ശേഷം വേണം ട്രെഡ്മില്ലില്‍ കയറേണ്ടത്. ട്രെഡ്മില്ലില്‍ നടക്കുമ്പോള്‍ ഉപ്പൂറ്റിയുടെ ഭാഗമാണ് ആദ്യം സ്പര്‍ശിക്കേണ്ടത്. കാല്‍വിരലുകളുടെ ഭാഗം ആദ്യം സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ട്രാക്ക് സ്യൂട്ട്, ചുരിദാര്‍ തുടങ്ങി അനായാസമായി നടക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതാണു നല്ലത്. ഷൂ ധരിച്ചു മാത്രം ട്രെഡ്മില്ലില്‍ കയറുക. അതല്ലെങ്കില്‍ കാലിനടിവശം പൊള്ളുകയും ചെറിയ ഞരമ്പുകള്‍ക്കു തകരാര്‍ ഉണ്ടാവുകയും ചെയ്യും.

ദിവസം അരമണിക്കൂറില്‍ കൂടുതല്‍ ട്രെഡ്‌മില്‍ വ്യായാമം ചെയ്യുന്നതു ഭാവിയില്‍ കാല്‍മുട്ട് വേദന, നടുവേദന എന്നിവയുണ്ടാക്കും. ഒറ്റയടിക്ക് അരലിറ്ററോ, അതില്‍ക്കൂടുതലോ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല. വര്‍ക്കൌട്ടിനിടെയില്‍ ഒരു ലീറ്റര്‍ വെള്ളം മാത്രമെ കുടിക്കാവൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :