ഈ പ്രശ്നമാണോ നിങ്ങളെ മാനസികമായി തളര്‍ത്തിയത് ? ഇതാ ചില പരിഹാരമാര്‍ഗങ്ങള്‍ !

വെളുത്തുള്ളി ജ്യൂസ് നിസ്സാരനല്ല

garlic juice, garlic, health വെളുത്തുള്ളി, വെളുത്തുള്ളി ജ്യൂസ്, ആരോഗ്യം
സജിത്ത്| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2016 (14:53 IST)
ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളിയ്ക്ക് വളരെവലിയ സ്ഥാനമാണുള്ളത്. അതുപോലെ വെളുത്തുള്ളി ജ്യൂസിനും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ആരോഗ്യത്തോടെ ഇരിയ്ക്കാന്‍ ഇത്രയും സഹായിക്കുന്ന വേറൊരു വസ്തു ഇല്ലെന്നതാണ് വാസ്തവം. നമ്മള്‍ ഗുരുതരമെന്ന് കരുതുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നതിലൂടെ ഇല്ലാതാക്കാനും സാധിക്കും. എന്തെല്ലാമാണ് വെളുത്തുള്ളി കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന ആരോഗ്യ പ്രശ്‌നങ്ങളെന്ന് നോക്കാം.

* വിട്ടുമാറാത്തെ തൊണ്ട വേദനയ്ക്കുള്ള ഒരു ഉത്തമ പരിഹാരമാണ് വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത്.

* പ്രാണികള്‍ കടിച്ചാല്‍ ഉണ്ടാകുന്ന അലര്‍ജിയെ ഇല്ലാതാക്കാനും വെളുത്തുള്ളി ജ്യൂസ് സഹായിക്കും. പ്രാണികള്‍ കടിച്ച ഭാഗത്ത് ഈ ജ്യൂസ് തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്.

* കഷണ്ടിയെ പ്രതിരോധിക്കാനും മുടി വളര്‍ച്ചയ്ക്കും ഉത്തമ പരിഹാരം കൂടിയാണ് വെളുത്തുള്ളി ജ്യൂസ്.

* വെളുത്തുള്ളി ജ്യൂസില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് അല്‍പം വെള്ളത്തില്‍ ചാലിച്ച് കഴിക്കുന്നത് ആസ്ത്മ കൊണ്ടുണ്ടാകുന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായകമാണ്.

* കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള ഒരു ഉത്തമ പ്രതിവിധി കൂടിയാണ് വെളുത്തുള്ളി ജ്യൂസ്.

* വെളുത്തുള്ളി ജ്യൂസില്‍ അല്പം ബദാം മില്‍ക്ക് മിക്‌സ് ചെയ്ത് കഴിക്കുന്നത് സ്ത്രീകളിലെ വന്ധ്യതയെ ഇല്ലാതാക്കാനും സഹായിക്കും.

* അല്‍പം വെളുത്തുള്ളി നീര് എടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുകയും അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുകയും ചെയ്യുക. ഇത് മുഖക്കുരുവും കറുത്ത പാടുകളും മാറാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :