Widgets Magazine Widgets Magazine
Widgets Magazine

നഖം കടിക്കുന്ന ശീലമുണ്ടോ ? സൂക്ഷിക്കണം... നിങ്ങള്‍ ഒരു മാനസിക രോഗിയാകും !

തിങ്കള്‍, 3 ഏപ്രില്‍ 2017 (13:57 IST)

Widgets Magazine
nail biting, Mental disorder, Bad habit, Health, Nail, നഖം കടിക്കുന്ന ശീലം, നഖം കടി, നഖം, ആരോഗ്യം, നഖം കടിക്കല്‍

നഖം കടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ആ ശീലം മാറ്റാന്‍ തയ്യാറല്ലെങ്കില്‍ പിന്നീടതൊരു പ്രശ്‌നമായി മാറിയേക്കും. മാനസിക ആസ്വാസ്‌ഥ്യത്തിന്റെ ലക്ഷണമായാണ്‌ മനഃശാസ്‌ത്രഞ്ജര്‍ നഖം കടിക്കുന്നതിനെ വിലയിരുത്തുന്നത്‌. നിങ്ങളുടെ സൗന്ദര്യത്തെ പോലും ഈ ദുശ്ശീലം നശിപ്പിക്കുമെന്നും സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലായി കണ്ടുവരുന്നതെന്നും  പല പഠനങ്ങളും പറയുന്നുണ്ട്. 
 
ഏത്‌ പ്രായത്തിലും സ്വയം ചിന്തിക്കാതെതന്നെയാണ് ഈ ശീലം നിങ്ങളെ ബാധിക്കുക. മുതിര്‍ന്നവരും കുട്ടികളും നഖം കടിക്കുന്നത്‌ ഒരു ശീലമാക്കി മാറ്റുന്നതും സാധാരണമാണ്‌. നഖം കടിക്കുന്ന ശീലമുള്ള ആളുകള്‍ നെഗറ്റീവ്‌ ചിന്താഗതിക്കാരാണെന്നും മനഃശാസ്‌ത്രം പറയുന്നു. നിങ്ങളുടെ വ്യക്‌തിത്വത്തിന്റെ ഭംഗി നശിപ്പിക്കുമെന്നും കൂടാതെ ഇത്തരക്കാര്‍ക്ക് മനോധൈര്യം വളരെക്കുറവുമായിരിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
 
ബാക്‌റ്റിരിയകളുടെ ഒരു പ്രധാന കേന്ദ്രമാണ് നഖം‌. അതുകൊണ്ടുതന്നെ ഈ ശീലം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. നഖം കടിക്കുന്ന സമയത്ത് നിങ്ങളുടെ കൈവിരലുകള്‍ മുറിയാനും അതുവഴി രോഗാണുക്കള്‍ നമ്മള്‍പ്പോലുമറിയാതെ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനും കാരണമാകും. ഉപബോധ മനസില്‍ നിന്നാണ്‌ ഇത്തരം ശീലങ്ങള്‍ ഉണ്ടാകുന്നതെന്നതിനാല്‍ ശീലം ഉപേക്ഷിക്കുക എന്നത്‌ അല്‍പ്പം ശ്രമകരവുമാണ്‌.   
 
ഈ ശീലം നിര്‍ത്താനായി നഖങ്ങള്‍ക്ക്‌ അസാധരണമായ ഷെയ്‌പ്പ് നല്‍കുകയോ ചുവന്ന നിറത്തിലുള്ള നിറം നല്‍കുകയോ ചെയ്യുക. കൂടാതെ നഖങ്ങളില്‍ പവക്ക നീരുപോലുള്ളതും നിങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്ത രൂചികളിലുള്ള വസ്‌തുക്കള്‍ പുരുട്ടുന്നതും ഫലപ്രധമാണ്‌. നഖം കടിക്കാന്‍ തോന്നുന്ന വേളയില്‍ ബോധപൂര്‍വ്വം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വളരെ ഉത്തമമാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

അലാറം അടിക്കുമ്പോൾ തന്നെ ഉണരണോ ? ഇതാ ചില കുറുക്കുവഴികള്‍ !

രാവിലെ ഉറക്കം വിട്ട് എഴുന്നേല്‍ക്കുന്നത് ഇത്തിരി മടിയുള്ള കാര്യം തന്നെയാണ്. രാവിലെ ...

news

ആ ഒരു ചുംബനം മാത്രം മതി, അവള്‍ ഉണരും... തീര്‍ച്ച !

സെക്സില്‍ ഏര്‍പ്പെടുന്ന വേളയില്‍ പുരുഷന് എളുപ്പത്തില്‍ സ്ഖലനമുണ്ടാകുമെങ്കിലും ...

news

ഈ കാര്യങ്ങളെല്ലാം അവള്‍ക്ക് നല്‍കാന്‍ നിങ്ങള്‍ തയ്യാറാണോ ? എന്നാല്‍ കുഴപ്പമില്ല !

കിടപ്പറയില്‍ വ്യത്യസ്ത താല്പര്യങ്ങളായിരിക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ...

news

ബ്യൂട്ടിപാര്‍ലറില്‍ പോയി കാശ് കളയണ്ട... ഒരു മസാജ് കൊണ്ട് ഈ പ്രശ്നം പരിഹരിക്കാം !

മുഖത്തെ ചുളിവൊന്ന് മാറികിട്ടാന്‍ ചെയ്യാത്ത ചികിത്സകളില്ല. മുഖക്കുരു, ...

Widgets Magazine Widgets Magazine