ഉദരരോഗങ്ങള്‍ ആണോ പ്രശ്നം?; വിഷമിക്കേണ്ട ഈ പഴം കഴിച്ച് നോക്കൂ...

വ്യാഴം, 21 ഡിസം‌ബര്‍ 2017 (12:57 IST)

മാങ്കോസ്റ്റീന്‍ കഴിച്ചിട്ടുണ്ടോ?. ഇന്തോനേഷ്യയില്‍ സുലഭമായി വളരുന്ന ഈ പഴം പാകമാകുന്നത് മഴക്കാലത്താണ്. ഉഷ്ണമേഖല കാലവസ്ഥയ്ക്ക് അനുയോജ്യമായ പഴങ്ങളുടെ റാണിയാണ്  മാങ്കോസ്റ്റിന്‍. ഒരുപാട് വൈറ്റമിന്‍സ് അടങ്ങിയ ഈ പഴം കേടുവരാതെ മൂന്നാഴ്ച വരെ സൂക്ഷിക്കാം. 
 
കേരളത്തില്‍ പത്തനംതിട്ട, തൃശൂര്‍, കോട്ടയം, വയനാട്‌ ജില്ലകളിലാണ്‌ മാങ്കോസ്‌റ്റീന്‍ കൂടുതലായും കൃഷി ചെയ്‌തു വരുന്നത്‌. തിളങ്ങുന്ന ഇലകളോടുകൂടിയ മാങ്കോസ്‌റ്റീന്‍ 25 മീറ്ററോളം ഉയത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്. 
 
വിത്ത് മുളപ്പിച്ച് ഉണ്ടാക്കുന്ന തൈകള്‍ കായ്ക്കാന്‍ ഏഴ് വര്‍ഷം വരെ സമയമെടുക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.  നല്ല മധുരവും ഹൃദ്യമായ ഗന്ധവുമുള്ള പഴമാണ് മാങ്കോസ്റ്റീന്‍. മലേഷ്യയില്‍ നിന്നും കേരളത്തില്‍ എത്തുന്ന ഈ വിദേശി പഴം കഴിച്ചാല്‍ ശരീരത്തിലെ പല രോഗങ്ങളും ഇല്ലാതാക്കാം. 
 
സാന്തോണുകള്‍ എന്നറിയപ്പെടുന്ന നാല്‌പതിലധികം സ്വാഭാവിക രാസസംയുക്‌തങ്ങള്‍ അടങ്ങിയിട്ടുള്ള ഈ പഴം ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിന്‌ മികച്ചതാണ്‌. അത് കുടാതെ ഉദരരോഗങ്ങള്‍ ഇല്ലാതാക്കാനും ഇത് ഏറെ സഹായിക്കും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരം തണുപ്പിക്കാനും ഈ പഴം നല്ലതാണ്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

മീനിലെ മായം തിരിച്ചറിയാം; വെറും മൂന്ന് മിനിറ്റ് മതി

വിപണിയില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യവസ്തുകള്‍ എല്ലാം തന്നെ മായം കലര്‍ന്നതാണ്. ഇത്തരം മായം ...

news

ചിപ്സില്‍ അടങ്ങിയിരിക്കുന്നത് മാരക രാസവസ്തുക്കളോ?

ചിപ്സ് കഴിക്കാത്തവരായി ആരുംമുണ്ടാകില്ല. കുട്ടികള്‍കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ...

news

ഇനിമുതല്‍ മറക്കാതെ അലാറം സെറ്റ് ചെയ്തോളൂ.... ആ സമയം - പുലര്‍ച്ചെ 5.48 !

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും നല്ല സമയം ഏതാണ്? കാലങ്ങളായി ഈ വിഷയത്തില്‍ ഗവേഷണം ...

news

ഉലുവയ്ക്ക് ഗുണങ്ങള്‍ മാത്രമല്ല, വലിയ തരത്തിലുള്ള ദോഷങ്ങളുമുണ്ട്; എന്താണെന്നല്ലേ ?

ഭക്ഷണ വിഭവങ്ങൾക്ക് മണവും സ്വാദും നൽകുന്നതിനു വേണ്ടിയും ആയുർവേദ ഔഷധങ്ങളുടെ ...

Widgets Magazine