Widgets Magazine
Widgets Magazine

പാല്‍ കുടിക്കുന്നത് ഇഷ്ട്മാണോ? എങ്കില്‍ ജാഗ്രത വേണം!

വ്യാഴം, 6 ഏപ്രില്‍ 2017 (15:48 IST)

Widgets Magazine

പാനീയങ്ങളില്‍ പ്രഥമസ്ഥാനമാണ് പാലിനുള്ളത്. വിശിഷ്ട പാനീയമായും പോഷകമായും പാല്‍ എന്നും എവിടെയും പരിഗണിക്കപ്പെട്ടു പോകുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പോഷകങ്ങള്‍ എന്ന വിശേഷണമാണ് പാലിനെ ജനപ്രിയ പാനീയമാക്കിയത്. ഒരുപാട്  പോഷകങ്ങള്‍ അടങ്ങിയ പാൽ കുടിച്ചാലുള്ള കുഴപ്പം എന്താണെന്ന് അറിയണോ?
 
ശരീരത്തിന് അത്യന്തം അപകടകരമായി മാറുന്ന ഹോര്‍മോണുകള്‍ക്ക് തുല്യമായ കീടനാശിനികള്‍ ചേര്‍ത്തുണ്ടാക്കുന്ന കാലിത്തീറ്റകളാണ് പശുക്കളുടെ ഇന്നത്തെ ആഹാരം. അതോടെ പാലിന്‍റ ഘടനയില്‍ത്തന്നെ ഏറെ വ്യത്യാസങ്ങളുമുണ്ടായിട്ടുണ്ട്. ഒപ്പം പാലില്‍ ചേര്‍ക്കുന്ന മായങ്ങളും ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നു. 
 
കൂടാതെ പാലിന്റെയും പാലുല്‍പന്നങ്ങളുടെയും  അമിതോപയോഗം, പാല്‍ ഉപയോഗിച്ചുള്ള തെറ്റായ പാചകരീതി എന്നിവയും വിവിധ രോഗങ്ങള്‍ക്കിടയാക്കാറുണ്ട്. ‘ലാക്ടോബാസിലസ്’എന്ന ബാക്ടീരിയകള്‍ ശരീരത്തിന് ഗുണകരവും ദഹനപ്രക്രിയക്ക് സഹായിക്കുന്നവയുമാണ് എന്നാല്‍ പ്രിസര്‍വേറ്റിവ്സിന്റെ അതിപ്രസരമുള്ള കവര്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ കുടലില്‍നിന്ന് പൂര്‍ണമായും ലാക്ടോബാസിലസിനെ ഉന്മൂലനം ചെയ്യും.
 
പാലില്‍ പൂരിത കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. പാട മാറ്റാതെയുള്ള പാലിന്റെ പാലുല്‍പന്നങ്ങളുടെയും അമിതോപയോഗം കൊളസ്ട്രോള്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കിടയാക്കാറുണ്ട്.
വൃക്കയില്‍ കല്ലുള്ളവരും വൃക്കരോഗമുള്ളവരും പാലിന്‍ന്റെ ഉപയോഗം കുറയ്ക്കണം. കാത്സ്യം അടിഞ്ഞ് കുടുന്നത് വൃക്കയില്‍ കല്ലുണ്ടാക്കും. കുടാതെ പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യം ചിലരില്‍ അലര്‍ജിയുണ്ടാക്കാം.
 
പാലില്‍ കലര്‍ത്തിയ മായം തിരിച്ചറിയാന്‍ പല വഴികള്‍ ഉണ്ട്. അഞ്ച് എം.എല്‍ പാലില്‍ ഒരു തുള്ളി അയഡിന്‍ ലായനി ചേര്‍ക്കുക. നീലനിറം ഉണ്ടാവുകയാണെങ്കില്‍ പാലില്‍ അന്നജം ചേര്‍ത്തുവെന്ന് ഉറപ്പിക്കാം. അതുപൊലെ പത്ത് എം എല്‍ പാലില്‍ അതേ അളവില്‍ വെള്ളം ചേര്‍ത്ത് കുലുക്കുക. നല്ല പതയുണ്ടെങ്കില്‍ സോപ്പുപൊടി ഉണ്ടെന്ന് മനസ്സിലാക്കാം. ഒരു തുള്ളി  പാല്‍ ചരിഞ്ഞ പ്രതലത്തില്‍ വെക്കുക. ശുദ്ധമായ പാല്‍ താഴോട്ട് സാവാധാനം ഒഴുകുകയും ഒരു വെള്ളവരപോലെ കാണുകയും ചെയ്യും. എന്നാല്‍  വെള്ളം ചേര്‍ത്ത പാല്‍ പെട്ടെന്ന് ഒഴുകുകയും വെളുത്ത വര കാണുകയുമില്ല. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

നടക്കുന്ന വേളയില്‍ ബാലന്‍സ്‌ നഷ്‌ടപ്പെടുന്നതായി തോന്നുന്നുണ്ടോ ? സൂക്ഷിക്കണം... സംഗതി പ്രശ്നമാണ് !

നാം ചുറ്റുപാടുകള്‍ക്കു ചുറ്റുമോ ചുറ്റുപാടുകള്‍ നമുക്കു ചുറ്റുമോ കറങ്ങുക, ബാലന്‍സ്‌ ...

news

ഇരുട്ടിനെ ഭയമോ? പേടിക്കേണ്ട, മാർഗമുണ്ട്

പ്രായം എത്രയായാലും എല്ലാവർക്കും പേടിയുണ്ടാകും. പ്രേത സിനിമകൾ കണ്ട് പേടിയ്ക്കുന്നത് നിങ്ങൾ ...

news

സമയത്തിന് ഉറക്കം കിട്ടാതെ ക്ലേശിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട!

സമയത്തിന് ഉറക്കം ലഭിക്കാതെ ക്ലേശിക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്‍. രാത്രി ...

news

മൗത്ത് വാഷുകളോട് ബൈ പറഞ്ഞോളൂ... വായ്‌നാറ്റമെന്ന ഭയം മാറ്റാന്‍ ഈ മിശ്രിതം തന്നെ ധാരാളം !

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് വായനാറ്റം. നാവും വായയും വൃത്തിയാക്കാത്തതും ...

Widgets Magazine
Widgets Magazine Widgets Magazine