വയറിന് വല്ലാത്ത കനം അനുഭവപ്പെടുന്നുണ്ടോ? ഈ ഒറ്റമൂലികളൊന്നു പരീക്ഷിച്ചു നോക്കൂ!

ദഹനക്കേടടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഇഞ്ചി

ആരോഗ്യം, പൈനാപ്പിള്‍, സെലറി health, pineapple, celery
സജിത്ത്| Last Updated: ചൊവ്വ, 26 ഏപ്രില്‍ 2016 (15:50 IST)
വയറിന് സുഖം തോന്നുന്നില്ല, വയറിന് വല്ലാതെ കനം തോന്നുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഏതെങ്കിലുമൊരു ഘട്ടത്തിലുണ്ടാകുന്ന അസുഖമാണ്‍. ഭക്ഷണം ശരിയായില്ലെങ്കിലോ ദഹനം ശരിയായില്ലെങ്കിലോ ആണ് സാധാരണയായി ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്. വയറ്റില്‍ കനം തോന്നുന്നതിനോടനുബന്ധിച്ച് ഗ്യാസ്, ഏമ്പക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകുന്നു.

ദഹനക്കേടടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഇഞ്ചി. കൂടാതെ, പൈനാപ്പിളില്‍ ബ്രോമലിന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു. അതുപോലെ പെരുഞ്ചീരകത്തിന് വയറിനെ തണുപ്പിയ്ക്കാനുള്ള കഴിവുണ്ട്. ബാക്ടീരിയല്‍ അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാനും പെരുഞ്ചീരകത്തിന് സാധിയ്ക്കും.

പകുതി പൈനാപ്പിള്‍ തൊലി കളഞ്ഞത്, രണ്ട് സ്പൂണ്‍ പെരുഞ്ചീരകം, രണ്ടു തണ്ട് സെലറി, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവയെടുക്കുക. ഇവയില്‍ അല്‍പം വെള്ളമൊഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതു കുടിയ്ക്കാം. വെറുംവയറ്റിലാണ് ഈ പാനീയം കുടിക്കേണ്ടത്. അതാണ് കൂടുതല്‍ ഉത്തമം. കൂടാതെ വയറിന്റ കനം എളുപ്പത്തില്‍ കുറയാനും ഇത് സഹായകമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :