ഈ പ്രശ്നമാണ് നിങ്ങളെ അലട്ടുന്നതെങ്കില്‍ ഇതാ ഒരു ഉത്തമ പരിഹാരം !

നാരങ്ങയുടെ ഗുണങ്ങള്‍

സജിത്ത്| Last Modified വ്യാഴം, 26 ജനുവരി 2017 (16:39 IST)
കാഴ്ചയില്‍ വളരെ ചെറുതായ ഒന്നാണ് നാരങ്ങ. എന്നാല്‍ നാരങ്ങയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ജ്യൂസ് കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തെ ഉന്മേഷമാക്കാന്‍ സാധിക്കും. നാരങ്ങയുടെ പ്രധാന ചില ആരോഗ്യ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാം...
* കാലുകള്‍ വരളുന്നതിന്, നാരങ്ങ നീരും ഒരു ടീ സ്പൂണ്‍ പാലും, ഒലിവ് ഓയിലും ചേര്‍ത്ത മിശ്രിതം ഉത്തമമാണ്.

* നാരങ്ങയും മഞ്ഞളും ചേര്‍ത്ത മിശ്രിതം മുഖത്തെ കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.

* കഴുത്തിന് ചുറ്റമുള്ള കറുത്ത വരകള്‍ ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമായ ഒന്നാണ് നാരങ്ങ നീര്.

* ശുദ്ധമായ വെള്ളത്തില്‍ നാരങ്ങയും, തേനും ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മം വരളുന്നതിനും തൊണ്ട വേദനയ്ക്കും കിഡ്‌നി സ്‌റ്റോണിനും ഏറെ ഉത്തമമാണ്.

* നാരങ്ങ നീര് ഉപയോഗിച്ച് മുഖത്ത് പുരട്ടി പത്ത് മിനിട്ടിന് ശേഷം കഴുകി കളയുന്നത് എണ്ണമയമുള്ള ചര്‍മ്മം മാറ്റുന്നതിന് സഹായിക്കും.

* നാരങ്ങയും തേങ്ങ വെള്ളവും ചേര്‍ത്ത മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം ഒരു മണിക്കൂറിന് ശേഷം കഴുകി കളയുന്നതിലൂടെ തലയിലെ താരന്‍ അകലുന്നതിന് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :