ഈ അവസ്ഥയ്ക്ക് ഇനിയും മാറ്റമുണ്ടായില്ലേ ? എങ്കില്‍ ഇതാ അതിനൊരു പ്രതിവിധി !

തിങ്കള്‍, 9 ജനുവരി 2017 (12:27 IST)

Widgets Magazine
health, cabbege, salt, pickle ആരോഗ്യം, കാബേജ്, ഉപ്പ്, അച്ചാര്‍

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കാബേജ്. ഇലക്കറി വിഭാഗത്തില്‍പ്പെടുന്നതായതുകൊണ്ട് കാബേജിന്റെ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയും ചെയ്യും. ക്യാബേജ് സാലഡിലിട്ടും പാകം ചെയ്തുമെല്ലാം കഴിയ്ക്കാവുന്നതാണ്. എന്നാല്‍ അച്ചാറുകളെപ്പോലെ ക്യാബേജും ഉപ്പിലിട്ടു കഴിക്കാം. അത്തരത്തില്‍ കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് ലഭിക്കുക.
 
സോര്‍ക്രോട്ട് എന്നാണ് ഉപ്പിലിട്ട ക്യാബേജ് അറിയപ്പെടുന്നത്. അച്ചാറുകള്‍ ഉപ്പിലിടുന്ന പോലെതന്നെയാണ് കാബേജും ഉപ്പിലിട്ടു വെക്കേണ്ടത്. എന്നാല്‍ അച്ചാറുകളില്‍ ചേര്‍ക്കുന്നപോലെ മസാലകള്‍ കാബേജില്‍ ചേര്‍ക്കേണ്ടതില്ലെന്നു മാത്രം. അച്ചാറുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കില്‍ ഉപ്പിലിട്ട ക്യാബേജ് ആരോഗ്യത്തിന് വളരെ മികച്ചതാണെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. 
 
ദഹനവ്യവസ്ഥയ്ക്ക് ഏറെ ഉത്തമമായ ഒന്നാണ് സോര്‍ക്രോട്ട് അഥവാ ഫെര്‍മെന്റഡ് ക്യാബേജ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള മികച്ചൊരു പരിഹാരമാണ് ഇത്. മാത്രമല്ല ദിവസവും ഇത് അല്‍പം കഴിയ്ക്കുന്നത് വയറ്റിലും കുടലിലും വരാന്‍ സാധ്യതയുള്ള ക്യാന്‍സറുകളെ തടയുകയും ചെയ്യും. കാബേജില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനീമിയ പോലുള്ള രോഗങ്ങള്‍ തടയുന്നതിനും ഉത്തമമായ ഒന്നാണ് ഇത്. 
 
health, cabbege, salt, pickle ആരോഗ്യം, കാബേജ്, ഉപ്പ്, അച്ചാര്‍
ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും കൊളാന്റേയും ശ്വേതാണുക്കളുടേയും ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇത് സഹായിക്കും. ഇതില്‍ ധാരാളം വൈറ്റമിന്‍ കെ അടങ്ങിയിട്ടുള്ളതിനാല്‍ പ്രോട്ടീന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിലുണ്ടാകുന്ന വീക്കവും നീരും വേദനയുമെല്ലാം തടയുന്നതിനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായകമാണ്. 
 
വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ കാഴ്ചയ്ക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായകരമാണ്. അതുപോലെ കണ്ണിലുണ്ടാകുന്ന ചുവപ്പിനും തിമിരത്തിനും ചുളിവുകള്‍ക്കുമെല്ലാം ഏറെ ഉത്തമമായ ഒന്നാണ് ഇത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ലൈംഗികബന്ധത്തിനിടയിലും മൂത്രശങ്കയോ ? എന്നാല്‍ സംഗതി ഗുരുതരമാണ് !

കുട്ടികളുള്ള ദമ്പതിമാരാണെങ്കില്‍ കുട്ടികള്‍ ഉണരുമോ അവര്‍ അറിയുമോ എന്നിങ്ങനെയുള്ള ...

news

ഈ അവസ്ഥയിലും ഇറുകിയ വസ്ത്രങ്ങളാണോ ധരിക്കുന്നത് ? എങ്കില്‍ ഒരു പണികിട്ടാന്‍ സാധ്യതയുണ്ട് !

പനിയ്ക്ക് കാരണമാകുന്ന രോഗാണുവിനെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിലൂടെ പനിയെ ...

news

കാര്യത്തോടടുക്കുമ്പോള്‍ താല്പര്യം കുറയുന്നു അല്ലേ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ !

ഈ മൂന്നു ചേരുവകളും ഒരു മിക്‌സിയില്‍ ചേര്‍ത്ത് ഒരുമിച്ച് അരക്കുക. ഇത് നല്ല പേസ്റ്റുപോലെ ...

news

അവളെ ആ മൂഡിലേക്കെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലേ ? എങ്കില്‍...

തന്റെ ഇഷ്ടങ്ങള്‍ മാത്രം പ്രാധാന്യം കൊടുക്കുകയും സുഖം മാത്രം നോക്കി മുന്നേറുകയും ചെയ്യുന്ന ...

Widgets Magazine