Widgets Magazine Widgets Magazine

പുരുഷന്മാരുടെ ഷേവിങ് ഉപകരണങ്ങള്‍ സ്‌ത്രീകള്‍ ഉപയോഗിക്കരുത്; ‘ഭംഗി’ മുഴുവന്‍ നഷ്‌ടമാകും, പിന്നെ ചില പ്രശ്‌നങ്ങളും ഉണ്ടാകും

ഞായര്‍, 6 മാര്‍ച്ച് 2016 (01:49 IST)

Widgets Magazine
  ഷേവിങ്  , രോമവളര്‍ച്ച , സ്‌ത്രീകള്‍ , ചര്‍മ്മ കാന്തി
അനുബന്ധ വാര്‍ത്തകള്‍

അമിതമായ രോമവളര്‍ച്ച സ്‌ത്രീകളെ വേട്ടയാടുന്ന പ്രശ്‌നമാണ്. നിരവധി മരുന്നുകളും ക്രീമുകളും ഇതിന് പ്രതിവിധിയൊരുക്കാന്‍ ഇന്ന് മാര്‍ക്കറ്റിലുണ്ടെങ്കിലും അതൊന്നും പൂര്‍ണ്ണമായ ഫലം നല്‍കുന്നില്ലെന്നാണ് സ്ത്രീകള്‍ തന്നെ വ്യക്തമാക്കുന്നത്. വസ്‌ത്രധാരണത്തില്‍ മാറ്റം വന്നതോടെ സ്‌ത്രീകളെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നായി തീര്‍ന്നു രോമവളര്‍ച്ച. ഈ സാഹചര്യത്തില്‍ പുരുഷന്‍‌മാര്‍ ഉപയോഗിക്കുന്ന ഷേവിങ് ഉപകരണങ്ങളിലാണ് സ്‌ത്രീകള്‍ ആശ്രയം കണ്ടെത്തുന്നത്.

ഷേവിങ് ഉപകരണങ്ങള്‍ ഷോപ്പുകളില്‍ പോയി വാങ്ങാന്‍ മടിക്കുന്ന സ്‌ത്രീകള്‍ ഭര്‍ത്താവ് ഉപയോഗിക്കുന്നവ ഉപയോഗിക്കുകയാണ്. റേസര്‍, ബ്ലേഡ്, പെര്‍ഫ്യൂ, ഷേവിങ് ക്രീം എന്നിവയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇവയുടെ  ഉപയോഗം സ്‌ത്രീകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. സ്‌ത്രീകളുടെയും പുരുഷന്‍‌മാരുടെയും ചര്‍മ്മത്തിലും ഹോര്‍മോണ്‍ വിന്യാസത്തിലും വ്യതിയാനമുള്ളതിനാല്‍ ഒരേ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് സ്‌ത്രീകളുടെ ചര്‍മ്മത്തിനെ ദേഷകരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുരുഷന്‍‌മാരുടെ ചര്‍മ്മം 20-30 ശതമാനം കട്ടി കൂടിയതും പെട്ടെന്ന് പൊരിഞ്ഞ് ഇളകുന്നതുമാണ്. അതിനാല്‍ പുരുഷന്‍‌മാരുടെ ഉപകരണങ്ങള്‍ സ്‌ത്രീകള്‍ ഉപയോഗിക്കുബോള്‍ ചര്‍മ്മത്തിന്റെ തിളക്കം നഷ്‌ടമാകുകയും വിണ്ടുകീറലും കറുത്ത പാടുകളും രൂക്ഷമാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കൂടാതെ ചര്‍മ്മം വരണ്ടു പൊകുന്നതിനും ഇരുണ്ടു പോകുന്നതിനും കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.










Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

കമ്പ്യൂട്ടറിന് മുമ്പിലിരുന്നോളൂ, മൊബൈല്‍ ഉപയോഗിച്ചോളൂ, പക്ഷേ...

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ പുതിയ സേവന-വേതന ...

news

സ്‌ത്രീകള്‍ ചോദിക്കും, വേദനയോ... എന്താണത്; പങ്കാളിയെ രതിമൂർച്ഛയിലെത്തിക്കാനുള്ള അഞ്ച് സൂത്രപ്പണികള്‍

കിടപ്പറയില്‍ പതിവുകള്‍ ആവര്‍ത്തിക്കുബോള്‍ കുടുംബബന്ധത്തില്‍ താളപ്പിഴവ് പതിവാകും. പുതിയ ...

news

ആരോഗ്യത്തിനും ശരീരസൌന്ദര്യത്തിനും ജിമ്മില്‍ പോകേണ്ട, ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ മതി !

എത്രത്തോളം ആഹാരം കഴിക്കാമോ അത്രയും കഴിക്കുക, പിന്നെ കുറച്ചു നടക്കുക. ഇതാണു ഭൂരിപക്ഷം ...

Widgets Magazine Widgets Magazine