സൈനസൈറ്റിസ് മൂലം വിഷമിക്കുകയാണോ നിങ്ങള്‍‍? ഈ മരുന്നുകളൊന്ന് പരീക്ഷിച്ചു നോക്കൂ!

തേനും വെളുത്തുള്ളിയും ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിന്റ പ്രതിരോധശേഷി ഇരട്ടിയാക്കുന്നു

വെളുത്തുള്ളി, തേന്‍, ആരോഗ്യം garlic, honey, health
സജിത്ത്| Last Modified ബുധന്‍, 4 മെയ് 2016 (18:00 IST)
വെളുത്തുള്ളിയും തേനും ഭക്ഷണയോഗ്യം മാത്രമല്ല, മരുന്നിന്റെ ഗണത്തിലും ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റാണ് ഇതിന് ഔഷധഗുണങ്ങള്‍ നല്‍കുന്നത്. തേനിലാണെങ്കില്‍ പ്രതിരോധശേഷി നല്‍കാനും അണുബാധ തടയാനും മറ്റുമുള്ള പല ഗുണങ്ങളുമുണ്ട്.
ഈ തേനും വെളുത്തുള്ളിയും ചേര്‍ത്തു കഴിച്ചാലും ഈ ഗുണങ്ങളെല്ലാം ഇരട്ടിയ്ക്കുമെന്ന കാര്യത്തില്‍ ഒരു സംശയത്തിന്റേയും ആവശ്യമില്ല.

തേനും വെളുത്തുള്ളിയും ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിന്റ പ്രതിരോധശേഷി ഇരട്ടിയാക്കുന്നു. പല വിധത്തിലുള്ള അസുഖങ്ങളെ തടയാനും ഇതുമൂലം സാധിയ്ക്കുന്നു. അതുപോലെ ഈ കൂട്ടിന് രക്തധമനികള്‍ക്കു മുകളിലുള്ള കൊഴുപ്പിന്റെ പാളി നീക്കാനുള്ള കഴിവുണ്ട്. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കുകയും ഹൃദയാരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യും. കൂടാതെ തൊണ്ടവേദന, തൊണ്ടയിലെ അണുബാധ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരവുമാണ് ഇത്.

കോള്‍ഡ്, ഫ്‌ളൂ, സൈനസൈറ്റിസ് എന്നീ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ മാര്‍ഗ്ഗമാണ് തേന്‍-വെളുത്തുള്ളി മിശ്രിതം.
ദഹനക്കേട്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങക്കും ഇത് നല്ലൊരു പരിഹാരമാണ്. ശരീരത്തിനകത്തും ചര്‍മത്തിനു പുറത്തുമുള്ള ചര്‍മപ്രശ്‌നങ്ങള്‍ മാറുന്നതിനും ഇത് ഉപകരിക്കും. തേന്‍, വെളുത്തുള്ളി എന്നിവ കലര്‍ന്ന മിശ്രിതം ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ പല അവയവങ്ങള്‍ക്കും ഇത് വളരെയേറെ ഗുണപ്രധമാണ്. അതുപോലെ ഈ മിശ്രിതം ഫംഗല്‍ അണുബാധ തടയുകയും ചെയ്യും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :