ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ തയ്യാറാണോ ? എങ്കില്‍ ക്യാന്‍സര്‍ എന്ന ആ പേടി മാറ്റാം !

ക്യാന്‍സറിനെ ഇനി ഭയക്കേണ്ട !

ഐശ്വര്യ| Last Updated: ശനി, 4 മാര്‍ച്ച് 2017 (17:30 IST)
ക്യാന്‍സര്‍ എന്ന ഭയാനക രോഗത്തിന്റെ അടിമകളാണ് ഇന്നത്തെ ഭൂരിഭാഗം മനുഷ്യരും. മുതിര്‍ന്നവരെയും
കുട്ടികളെയും വിടാതെ പിന്തുടരുന്ന ഈ രോഗം പ്രധാനമായും രണ്ടു കാരണങ്ങളാലാണ് ഉണ്ടാകുക. അതില്‍ ഒന്നാമത്തേത് മധുരവും, രണ്ടാമത്തേത് അസിഡിറ്റി മീഡിയവുമാണ്. ശരീരത്തില്‍ ഇവയുടെ അളവ് വര്‍ധിക്കുന്നതിലൂടെയാണ് ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത്. എന്നാല്‍ വെറും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിലൂടെ ഈ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഒരു ഗ്ലാസ് ആല്‍ക്കലൈന്‍ വെള്ളം കൊണ്ട് നിസാരമായി ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. ശരീരം അസിഡിക്കായി മാറുന്നതാണ് 95 ശതമാനം ക്യാന്‍സറുകള്‍ക്ക് കാരണം. നമ്മുടെ ശരീരം അസിഡിക്കായി മാറുമ്പോള്‍ ഗ്യാസ്, അസിഡിറ്റി, ക്ഷീണം, ദഹനപ്രശ്നങ്ങള്‍, തടി കൂടുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും ക്യാന്‍സറിനു പുറമേയുണ്ടാകും. ഇത്തരത്തിലുള്ള രോഗങ്ങളെ പരിഹരിക്കാനായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്ന ഒന്നാണ് ആല്‍ക്കലൈന്‍ വാട്ടര്‍.

തയ്യാറാക്കുന്ന വിധം:

ഒരു ചെറുനാരങ്ങ, അരക്കപ്പ് പുതിനയില, പകുതി കുക്കുംമ്പര്‍‍, ചെറിയ കഷ്ണം ഇഞ്ചി എന്നിവയാണ് ആല്‍ക്കലൈന്‍ പാനീയം തയ്യാറാക്കാന്‍ വേണ്ടത്. എല്ലാ ചേരുവകളും ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇഞ്ചിയുടെ തോല്‍ കളഞ്ഞ ശേഷമാണ് മുറിയ്ക്കേണ്ടത്. ഇവയെല്ലാം ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ ഇട്ടുവെക്കുക. പിറ്റേന്ന് ഈ വെള്ളം വെറുംവയറ്റില്‍ കുടിക്കണം. ക്യാന്‍സറിനെ അകറ്റി നിര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :