കുട്ടികളിലെ വിശപ്പില്ലായിമ നിസാരമാക്കിക്കോളൂ...

കുട്ടികളിലെ വിശപ്പില്ലായിമ ഒരു രോഗമാക്കല്ലേ !

AISWARYA| Last Modified വെള്ളി, 10 നവം‌ബര്‍ 2017 (12:15 IST)
കുഞ്ഞിന് തീരെ വിശപ്പില്ല, കുഞ്ഞ് ഒന്നും കഴിക്കുന്നില്ല തുടങ്ങിയ പരാതികള്‍ മിക്ക അമ്മമാരിലും ഉണ്ടാകാറുണ്ട്. വിശപ്പില്ലായ്മ ഒരു വലിയ രോഗമായാണ് അമ്മമാര്‍ കാണുന്നത്. ഇതിനായി ഡോക്ടറെ സമീപിക്കുകയാണ് സാധാരണ ചെയ്യുന്നത്.

ഇത്തരം ആവലാതികള്‍ കാണിക്കുന്ന അമ്മമാര്‍ ഒരു കാര്യം മനസിലാക്കണം ഇടയ്ക്കിടെ പാലു കുടിക്കുന്ന കുട്ടികള്‍ക്ക് മുതിര്‍ന്നവരെപ്പോലെ മറ്റാഹാരങ്ങള്‍ കഴിക്കാന്‍ കഴിയില്ല. പാലിലെയും ലഘുഭക്ഷണങ്ങളിലെയും കൊഴുപ്പ് കുട്ടികളിലെ വിശപ്പ് കെടുത്തുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഇടയ്ക്കിടെ പാലുകുടിക്കുന്ന കുട്ടിയാണെങ്കില്‍ അമ്മമാര്‍ ആഹാരങ്ങള്‍ കഴിച്ചശേഷം പാല്‍ കൊടുക്കുന്നതായിരിക്കും ബുദ്ധി. അതുപോലെ കുട്ടികള്‍ക്ക് വിശപ്പ് തോന്നുന്ന വേളയില്‍ അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. ആഹാരം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് കഴിക്കാനുളള കുട്ടികളുടെ താല്‍പ്പര്യം കുറയ്ക്കും.

പുറത്തുനിന്നുളള ഭക്ഷണപദാര്‍ഥങ്ങള്‍ കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്ത്മയും ചര്‍മ്മരോഗമായ എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. അന്‍പത് രാജ്യങ്ങളിലുള്ള അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :