ലിവര്‍പൂളിനും ബ്രെമനും സമനില

PROPRO
ഇംഗ്ലണ്ടില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍‌സിക്കും കണ്ടെത്താനായ വിജയം ലിവര്‍പൂളിനു സാധ്യമായില്ല. ബുധനാഴ്ച നടന്ന ചാമ്പ്യന്‍സ്‌ലീഗ് ഫുട്ബോളിലെ ഗ്രൂപ്പ് മത്സരത്തില്‍ ലിവര്‍പൂള്‍ ഒരു ഗോള്‍ സമനിലയുമായി മടങ്ങി. ജര്‍മ്മനിയില്‍ വെര്‍ഡര്‍ ബ്രെമന് രണ്ട് ഗോള്‍ സമനിലയായിരുന്നു ഫലം.

സ്പെയിനില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡായിരുന്നു ലിവര്‍പൂളിനെ പിടിച്ചു കെട്ടിയത്. പതിനാലാം മിനിറ്റില്‍ റോബി കീന്‍ ലിവര്‍പൂളിനെ മുന്നില്‍ എത്തിച്ചെങ്കിലും എണ്‍പത്തിമൂന്നാം മിനിറ്റില്‍ പോര്‍ച്ചുഗീസ്താരം സിമാവോയിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് തിരിച്ചടിച്ചു കളഞ്ഞു.

കളിയുടെ തുടക്കത്തില്‍ തന്നെ ലിവര്‍പൂളിനെ മുന്നിലെത്തിച്ചത് നായകന്‍ സ്റ്റീവന്‍ ജറാഡിന്‍റെ ബുദ്ധിപരമായ നീക്കമായിരുന്നു. അത്‌ലറ്റികോ പ്രതിരോധത്തെ കബളിപ്പിച്ച് ജറാഡ് നല്‍കിയ പാസ് റോബി കീഎന്‍ വലയില്‍ എത്തിച്ചു. മറുപടി ഗോളിനായി അത്‌ലറ്റിക്കോയ്ക്ക് എണ്‍പത്തിമൂന്നാം മിനിറ്റ് വരെ കാക്കേണ്ടി വന്നു.

ഡിയഗോ ഫോര്‍ലാന്‍റെ പാസില്‍ പോര്‍ച്ചുഗീസ് വിംഗര്‍ ലിവര്‍പൂള്‍ ഗോളി പെപ്പെ റെയ്നയെ കബളിപ്പിച്ച് ഗോള്‍ നേടി ലിവര്‍പൂളിന്‍റെ ജയം തടഞ്ഞു. ഏഴ് പോയിന്‍റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇരു ക്ലബ്ബുകളും മൂന്ന് പോയിന്‍റുള്ള പി എസ് വി രണ്ടാം സ്ഥാനത്താണ്.

ഗ്രൂപ്പ് ബിയിലായിരുന്നു വെര്‍ഡര്‍ ബ്രെമനും ഗ്രീക്ക് ക്ലബ്ബ് പനാതിയാക്കോസും സമനിലയില്‍ പിരിഞ്ഞത്. മൊത്തം നാല് ഗോളുകള്‍ പിറന്ന മത്സരത്തില്‍ പനാതിയാക്കോസിന് വെഞ്ജലീസ് മാന്‍റിയോസ് ഇരട്ട ഗോളുകള്‍ കണ്ടെത്തിയെങ്കില്‍ മെര്‍റ്റെ സാര്‍ക്കറും ഹ്യൂഗോ അല്‍മേഡയും ജര്‍മ്മന്‍ ക്ലബ്ബിനായി ഗോളുകള്‍ കണ്ടെത്തി. അതേസമയം റുമാനിയന്‍ ക്ലബ്ബ് ക്ലൂജിനു വിജയം തുടരാനായില്ല.

ലണ്ടന്‍| WEBDUNIA|
ഫ്രഞ്ച് ക്ലബ്ബ് ബോര്‍ഡേ റുമാനിയന്‍ ക്ലബ്ബിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി. കാഡുവിന്‍റെ ഗോളാണ് കളിയില്‍ വഴിത്തിരിവായി മാറിയത്. ഗ്രൂപ്പ് എ യില്‍ ആയിരുന്നു മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :