ടോട്ടന്‍ഹാമിനും ഹാംബര്‍ഗിനും ജയം

വൈറ്റ് ഹാര്‍ട്ട് ലേന്‍: | WEBDUNIA|
യൂറോപ്പിലെ മികച്ച രണ്ടാം നിരക്കാരെ കണ്ടെത്താനുള്ള യുവേഫകപ്പ് ഫുട്ബോള്‍ ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍‌ഹാം ഹോട്‌സ്‌പര്‍, ജര്‍മ്മന്‍ ക്ലബ്ബ് ഹാംബര്‍ഗ് എഫ് സിയ്‌ക്കും ജയം കണ്ടെത്താനായി. അല്‍ബോര്‍ഗിനെ 3-2 നു സ്വന്തം ടൌണില്‍ ടോട്ടന്‍ ഹാം വീഴ്ത്തിയപ്പോള്‍ ഹാംബര്‍ഗ് 3-0 നു റെന്നേഴ്‌സിനെയാണ് മറികടന്നത്.

ബെര്‍ബറ്റോവ്, മാള്‍ ബ്രാങ്കേ, ഏഡാരന്‍ ബെന്‍റ് എന്നിവരായിരുന്നു ടോട്ടന്‍ ഹാമിന് ഗോള്‍ കണ്ടെത്തിയത്. തോമസ് എനെവോള്‍ഡ് സെന്നിലൂടെ ആദ്യം മുന്നിലെത്തിയ ഡാനിഷ് ക്ലബ്ബ് അല്‍ബോര്‍ഗ് കാസ്പര്‍ ഡിസ്ഗാര്‍ഡിലൂടെ ലീഡ് ഉയര്‍ത്തിയെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല. ഈ വിജയത്തിലൂടെ ടോട്ടന്‍ ഹാം നോക്കൌട്ട് റൌണ്ടിലേക്ക് ഒന്നു കൂടി അടുത്തിരിക്കുകയാണ്.

ഗ്രൂപ്പ് ജിയില്‍ ആന്‍ഡര്‍ ലക്ടാണ് ആറു പോയിന്‍റുള്ള ടോട്ടന്‍ ഹാമിനു പിന്നില്‍. 1984 ല്‍ കപ്പെടുത്ത ശേഷം ആദ്യമായിട്ടാണ് ടോട്ടന്‍ ഹാം അടുത്ത ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. വ്യാഴാഴ്ച വിജയം കണ്ടെത്തിയ ഹാംബര്‍ഗും സ്പാനിഷ് ക്ലബ്ബ് അതലറ്റിക്കോ മാഡ്രിഡുമാണ് അടുത്ത റൌണ്ടിലേക്ക് അടുത്തിരിക്കുന്ന മറ്റു രണ്ടു ടീമുകള്‍.

സ്വീഡിഷ് ടീമായ പനിയോനിയോസിനെ 3-0 നു മറികടന്ന ഗലത്താസറേ ഗ്രൂപ്പ് എച്ചില്‍ മൂന്നു പോയിന്‍റു നേടി. ഹകന്‍ സുക്കൂര്‍, റൊഗോബര്‍ട്ട് സോംഗ്, ഗ്രിഗോറിയസ് മാകോസ് എന്നിവരായിരുന്നു സ്കോറര്‍മാര്‍.

നാലു തവണ യുവേഫയില്‍ ചാമ്പ്യന്‍‌മാരായിരുന്ന ബയേണ്‍ മ്യൂണിക്കാകട്ടെ ദുര്‍ബ്ബലരായ ബ്രാഗയുമായി സമനിലയില്‍ കുരുങ്ങി. മിറാസ്ലോവ് ക്ലോസെ ജര്‍മ്മന്‍ ക്ലബ്ബിനെ ആദ്യം മുന്നിലെത്തിച്ചെങ്കിലും ബ്രാഗ റോളാന്‍ഡ് റിന്‍സിലൂടെ തിരിച്ചടിച്ചു. എഫ് ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളില്‍ നിന്നും ബയേണിനു അഞ്ച് പോയിന്‍റാണ് ഉള്ളത്. ഇതേ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ആരിസ് ഇംഗ്ലീഷ് ക്ലബ്ബ് ബോള്‍ട്ടനുമായി 1-1 സമനിലയില്‍ കുരുങ്ങി.

റെന്നേഴ്‌സിനെ 3-0 നു മറികടന്ന ഹാംബര്‍ഗാണ് അടുത്ത റൌണ്ട് ഉറപ്പാക്കിയിരിക്കുന്ന ഡി ഗ്രൂപ്പിലെ ഒരേയൊരു ടീം. രണ്ടാം സ്ഥാനക്കാരായ ബ്രാന്‍സ് ഉക്രയിന്‍ ക്ലബ്ബ് ഡൈനാമോ സെഗ്രെബിനെ 2-1 നു പരാജയപ്പെടുത്തി.

ഗ്രൂപ്പ് സി യില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഫിയോറന്‍റീന ഗ്രീക്ക് ക്ലബ്ബ് എ ഇ കെ ഏതന്‍സുമായി 1-1 സമനിലയില്‍ കുരുങ്ങി. പാബ്ലോ ഓസ്വാല്‍ഡോയിലൂടെ ആദ്യം മുന്നിലെത്തിയ ഫിയോറന്‍റീനയെ ജൂലിയസ് സീസര്‍ കണ്ടെത്തിയ ഗോളിലൂടെ ഏതന്‍സ് ടീം സമനിലയില്‍ കുരുക്കി. റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നുള്ള സെനിറ്റ് ന്യൂറംബര്‍ഗുമായി 2-2 സമനിലയില്‍ കളി അവസാനിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :