ചെല്‍സിക്ക് അടിതെറ്റി; തകര്‍പ്പന്‍ ജയത്തോടെ ആഴ്‌സണലിന് എഫ് എ കപ്പ് കിരീടം

ആഴ്‌സണലിന് എഫ്.എ കപ്പ് കിരീടം

Arsenal, Chelsea, Football, ചെല്‍സി, ആഴ്‌സണല്‍, എഫ് എ കപ്പ്
ലണ്ടന്‍| സജിത്ത്| Last Updated: ഞായര്‍, 28 മെയ് 2017 (12:30 IST)
എഫ്.എ കപ്പ് കിരീടം നേട്ടത്തില്‍ ആഴ്‌സണല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ആഴ്‌സണലിന്റെ കിരീടനേട്ടം. ആഴ്‌സണലിന് വേണ്ടി അലക്‌സി സാഞ്ചസും റാംസിയും ഗോള്‍ നേടിയപ്പോള്‍ ഡീഗോ കോസ്റ്റ മാത്രമാണ് ചെല്‍സിക്കു വേണ്ടി ഗോള്‍ നേടിയത്.

അതേസമയം ഡീപോര്‍ട്ടീവോ അലാവെസിനെ മറികടന്ന് ബാഴ്‌സലോണ സ്പാനിഷ് കിങ്‌സ് കപ്പ് ചാമ്പ്യന്‍മാരായി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ച് ജര്‍മന്‍ കപ്പ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും കരസ്ഥമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :