എല്‍ ക്ലാസിക്കോ രണ്ടാം പാദത്തിലും തകര്‍പ്പന്‍ ജയം; ബാഴ്‌സയെ തകര്‍ത്ത് റയിലിന് സൂപ്പര്‍ കപ്പ് കിരീടം

Barcelona FC ,  Real Madrid , Spanish Super Cup ,  ബാഴ്‌സലോണ , സ്പാനിഷ് സൂപ്പര്‍ കപ്പ് , റയല്‍ മാഡ്രിഡ്
സജിത്ത്| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2017 (11:39 IST)
സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടനേട്ടത്തോടെ റയല്‍ മാഡ്രിഡ്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലും ബദ്ധവൈരികളായ ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് മാഡ്രിഡ് കിരീടമുയര്‍ത്തിയത്.

മത്സരത്തിന്റെ നാലാം മിനിട്ടില്‍ അസെന്‍സിയോയും 38 ആം മിനിട്ടില്‍ കരിം ബെന്‍സേമയുമാണ് റയലിന്റെ ഗോളുകള്‍ സ്വന്തമാക്കിയത്. ഈ മാസം 14 ന് ന്യൂകാംപില്‍ നടന്ന ആദ്യപാദമത്സരത്തില്‍ റയില്‍ 3-1 ന് ബാഴ്‌സലോണയെ പരാജയപ്പെടുത്തിയിരുന്നു.

അതേസമയം, ഗോള്‍ തിരിച്ചടിക്കാനുള്ള ബാഴ്‌സയുടെയും മെസിയുടേയും ശ്രമങ്ങള്‍ ഒന്നുംതന്നെ വിജയം കണ്ടില്ല. ഈ കിരീട നേട്ടത്തോടെ പുതിയ ലാലിഗ സീസണിന് തുടക്കം കുറിക്കാനും റയലിന് സാധിച്ചു. പരിശീലകന്‍ സിനദിന്‍ സിദാനും ഇതൊരു അസുലഭ നേട്ടമാണ്. സീസണിലെ രണ്ടാം കിരീടമാണ് സിദാന്‍ നേടിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :