യുവേഫ ചാംമ്പ്യന്‍സ് ലീഗ്: റയല്‍ കരുത്ത് തെളിയിച്ചു

 യുവേഫ ചാംമ്പ്യന്‍സ് ലീഗ്, മാഡ്രിഡ് , ബേസല്‍ , റൊണാള്‍ഡോ
മാഡ്രിഡ്| jibin| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (11:31 IST)
യുവേഫ ചാംമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാംമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ബേസലിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. ബേസല്‍ ഗോള്‍ മുഖം തുടരെ തുടരെ ആക്രമിക്കുന്നതില്‍ റയല്‍ വിജയിക്കുകയായിരുന്നു.

ബേസല്‍ താരം മാരെക് സൂച്ചിയുടെ സെല്‍ഫ് ഗോള്‍ സമ്മാനിച്ച ഊര്‍ജത്തിലാണ് റയല്‍ മാഡ്രിഡ് കളി തുടങ്ങിയത്. റയല്‍ മുന്‍നിര താരങ്ങളെല്ലാം ബേസലിനെ വിറപ്പിക്കുകയായിരുന്നു. ആദ്യം ഗരെത് ബെയ്ലിന്റെ വകയായിരുന്നു റയലിന്റെ ഗോള്‍. പിന്നീട് റൊണാള്‍ഡോയുടെ മികച്ചയൊരു മുന്നേറ്റത്തില്‍ അടുത്ത ഗോള്‍ പിറന്നു. ഒന്നാം പകുതി തീരുന്നതിന് മുന്‍പ് ജയിംസ് റോഡ്രിഗസിന്‍റെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ റയല്‍ 4- 0ന്റെ ലീഡ് കരസ്ഥമാക്കി.

രണ്ടാം പകുതിയിലും തുടക്കത്തിലെ താളം നില നിര്‍ത്താന്‍ റയലിന് ആയതോടെ ഗോളിന്റെ എണ്ണം കൂടി. കരീം ബെന്‍സേമയുടെ ബൂട്ടില്‍ നിന്ന് അഞ്ചാം ഗോള്‍ പിറന്നതോടെ ബേസില്‍ വലയില്‍ റയല്‍ അഞ്ച് ഗോള്‍ അടിച്ചിടുകയായിരുന്നു. മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂളും യുവന്‍റസും ജയിച്ചപ്പോള്‍ ആര്‍സനലിനും അത്ലറ്റിക്കോ മാഡ്രിഡിനും ആദ്യമല്‍സരത്തില്‍ തോല്‍വി നേരിടേണ്ടി വന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :