പോക്കറ്റ് കാലിയാകുമെന്ന് വ്യക്തമായതോടെ റൂണി ‘ആഹ്വാനം’ ചെയ്‌തു; ഇംഗ്ലണ്ട് ടീമില്‍ സംഭവിക്കുന്നതെന്ത് ?

റൂണിയെ വേട്ടയാടുന്നതാര് ?; ഇംഗ്ലണ്ട് ടീമില്‍ സംഭവിക്കുന്നതെന്ത് ?

 Manchester United , england footballer , team england , Rooney , കസ്റ്റംസ് വകുപ്പ് , വെയ്ന്‍ റൂണി , ഇംഗ്ലീഷ് ഫുട്ബോള്‍ ,
ലണ്ടന്‍| jibin| Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (19:39 IST)
ഇംഗ്ലീഷ് ഫുട്ബോള്‍ സൂപ്പര്‍ താരം വെയ്ന്‍ റൂണി നികുതി തട്ടിപ്പു കേസിന്റെ നിഴലില്‍. 35 ലക്ഷം പൗണ്ടിന്റെ (ഏകദേശം 29 കോടി രൂപ) ക്രമക്കേട് ആണ് റൂണിക്കെതിരെ ഇംഗ്ലണ്ടിലെ റവന്യൂ ആന്‍ഡ് കസ്റ്റംസ് വകുപ്പ് ഉന്നയിച്ചിരിക്കുന്നത്.

നാലു വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് റൂണിയുടെ നിക്ഷേപങ്ങള്‍ക്കെതിരെ ടാക്സ് അധികൃതര്‍ വാളോങ്ങുന്നത്. ഇന്‍വെസ്റ്റ എന്ന നിക്ഷേപക്കമ്പനിയുമായി ചേര്‍ന്നാണ് റൂണി നികുതി വെട്ടിപ്പും വന്‍ നിക്ഷേപങ്ങളും നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.

ആരോപണങ്ങള്‍ റൂണി നിഷേധിച്ചു. തന്റെ മോശം ഫോമും ഇതുമായി ബന്ധമൊന്നുമില്ലെന്നും താരം വ്യക്തമാക്കി. ഇംഗ്ലണ്ട് ടീമിനോട് 'ഒന്നിച്ചു നില്‍ക്കേണ്ട സമയ'മാണ് ഇതെന്നും റൂണി ആഹ്വാനം ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :