തോമസ് മുള്ളറുടെ ഇരട്ട ഗോള്‍ മികവില്‍ ബയേണ്‍ മ്യൂണിക് ജര്‍മ്മന്‍ കപ്പ് ഫൈനലില്‍

ബയേണ്‍ മ്യൂണിക് ജര്‍മ്മന്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു

തോമസ് മുള്ളര്‍, ബയേണ്‍ മ്യൂണിക്, ജര്‍മ്മന്‍ കപ്പ് thomas muller, bayern munich, german cup
സജിത്ത്| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (09:02 IST)
ബയേണ്‍ മ്യൂണിക് ജര്‍മ്മന്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. വെര്‍ഡര്‍ ബ്രമനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബയേണ്‍ ട്രിപ്പിള്‍ കിരീട പ്രതീക്ഷകള്‍ സജീവമാക്കിയത്. തോമസ് മുള്ളറുടെ ഇരട്ട ഗോള്‍ മികവിലാണ് ബയേണ്‍ മ്യൂണിക് ജര്‍മ്മന്‍ കപ്പിന്റെ ഫൈനലിലെത്തിയത്. ഹെര്‍താ ബെര്‍ലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് മത്സരത്തിലെ വിജയിയായിരിക്കും ഫൈനലില്‍ ബയേണിന്റെ എതിരാളികള്‍

മുപ്പതാം മിനിറ്റില്‍ മികച്ചൊരു ഹെഡ്ഡറിലൂടെയായിരുന്നു മുള്ളര്‍ ആദ്യ ഗോള്‍ നേടിയത്. എഴുപത്തിയൊന്നാം മിനിറ്റില്‍ പെനാല്‍റ്റിയുടെ മുള്ളര്‍ ഗോള്‍ നേട്ടം രണ്ടാക്കി. അതേസമയം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് നിലയില്‍ പത്തൊന്‍പതാം സ്ഥാനക്കാരായ ന്യൂകാസില്‍ യുണൈറ്റഡ് ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു. പതിനാലാം മിനിറ്റില്‍ അഗ്യൂറോയിലൂടെ സിറ്റിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 31 ആം മിനിറ്റില്‍ അനീറ്റ ന്യൂകാസിലിനായി സമനില നേടി.

2013ലും 2014ലും ജര്‍മ്മന്‍ കപ്പില്‍ ജേതാക്കളായ ബയേണിന് കഴിഞ്ഞ സീസണില്‍ ഫൈനലിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ബുണ്ടേസ് ലീഗില്‍ പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്ന ബയേണ്‍ ചാംപ്യന്‍സ് ലീഗിന്റെ സെമിയിലുമെത്തിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :