റയല്‍ മാഡ്രിഡിന് വമ്പന്‍ തോല്‍വി

   ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , സ്പെയിന്‍ , സ്പാനിഷ് ലീഗ്
സ്പെയിന്‍| jibin| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (14:43 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ റയല്‍ മാഡ്രിഡിന് സ്പാനിഷ് ലീഗില്‍ വമ്പന്‍ തോല്‍വി. രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് റയല്‍ സോസീഡാഡ് മാഡ്രിഡിനെ തറപ്പറ്റിച്ചത്.

തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതിനും ഗോളുകള്‍ നേടിയതും റയല്‍ മാഡ്രിഡായിരുന്നു. മികച്ച ആക്രമണമാണ് റയല്‍ കളിയുടെ തുടക്കത്തില്‍ കാഴ്ചവെച്ചത്. അതിന്റെ ഭലമായി അഞ്ചാം മിനിറ്റില്‍ സെര്‍ജിയോ റാമോസും 11മത് മിനിറ്റില്‍ ഗാരത് ബെയ്ലിയുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്.

ഗോളുകള്‍ നേടിയതോടെ അലസമായി കളിച്ച റയല്‍ മാഡ്രിഡിന് സൊസീഡാഡ് തിരിച്ചടി നല്‍കുകയായിരുന്നു. 35മത് മിനിറ്റില്‍ ഇനിഗോ മാര്‍ട്ടിനസ്, 41, 65 മിനിറ്റുകളില്‍ ഡേവിഡ് സുറുടുസ, 75മത് മിനിറ്റില്‍ കാര്‍ലോസ് വേല എന്നിവരാണ് ഗോള്‍ നേടിയതോടെ റയല്‍ തളരുകയായിരുന്നു. പുതിയ സീസണില്‍ വന്‍ തുകക്ക് താരങ്ങളെ വാങ്ങിയ റയലിന് കനത്ത തിരിച്ചടിയാണ് സീസണിലെ തുടക്കത്തില്‍ തന്നെയുണ്ടായ തോല്‍വി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :