റയലിനും സിറ്റിയ്ക്കും തകര്‍പ്പന്‍ ജയം

  സ്പാനിഷ് ലീഗ് , ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് , റയല്‍ , മാഞ്ചസ്റ്റര്‍ സിറ്റി
ബാര്‍സലോണ| jibin| Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (10:19 IST)
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കും തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് റയല്‍ ലെവാന്റയെ തോല്‍പ്പിച്ചത്. അതേസമയം ടോട്ടന്‍ഹാം ഹോട്ട്സ്പറിനെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം.

റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടും, ഹെര്‍നാന്‍ഡെസ്, റോഡ്രിഗസ്, ഇസ്കോ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി അഗ്യൂറോ നാലു ഗോളുകള്‍ നേടി. എറിക്സണാണ് ടോട്ടന്‍ഹാമിനുവേണ്ടി ഗോള്‍ നേടിയത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചെല്‍സി, ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. ഓസ്കറും ഫാബ്രഗാസും ചെല്‍സിക്കുവേണ്ടി ഗോളുകള്‍ നേടി.

ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ഹോം ഗ്രൌണ്ടിലെ പരാജയത്തില്‍നിന്ന് ആര്‍സനല്‍ കഷ്ടിച്ച് രക്ഷപെട്ടു. ഹള്‍സിറ്റിയ്ക്കെതിരെ നടന്ന മല്‍സരത്തില്‍ ഇരുടീമും രണ്ടുഗോളുകള്‍ വീതംനേടി. തൊണ്ണൂറാം മിനിറ്റില്‍ ഡാനി വെല്‍ബെക്കാണ് ആര്‍സനലിന്‍റെ സമനിലഗോള്‍ നേടിയത്. സ്പാനിഷ് ലീഗിലെ മറ്റൊരു മല്‍സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബാര്‍സലോണ ഐബറിനെ തോല്‍പിച്ചു. സാവി, നെയ്മര്‍, മെസി എന്നിവരാണ് ഗോള്‍ നേടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :