‘സന്തോഷ’ത്തോടെ ചുണക്കുട്ടികള്‍; മിസോറാമിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

‘സന്തോഷ’ത്തോടെ ചുണക്കുട്ടികള്‍; മിസോറാമിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

  santosh trophy , keralam , football , semi final , Bangal , സന്തോഷ് ട്രോഫി , കേരളം , അഫ്ദാലി , സര്‍വ്വീസസ് , മിസോറാം
കൊൽക്കത്ത| jibin| Last Modified വെള്ളി, 30 മാര്‍ച്ച് 2018 (17:17 IST)
കരുത്തരായ മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ കടന്നു. 54ആം മിനിറ്റിൽ അഫ്ദാലി നേടിയ ഗോളാണ് കേരളത്തിന് കലാശപോരാട്ടത്തിന് യോഗ്യത നേടിക്കൊടുത്തത്.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ആതിഥേയരായ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. സെമിയില്‍ കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്.

ഗ്രൂപ്പ് മത്സരത്തിൽ ഇരുടീമുകളും നേർക്ക് നേര്‍ വന്നപ്പോൾ കേരളത്തിന് ഒപ്പമായിരുന്നു വിജയം. 2012ന് ശേഷം ഇത് ആദ്യമായാണ് കേരളം ഫൈനലിൽ പ്രവേശിക്കുന്നത്. അന്ന് സര്‍വ്വീസസിനോട് പെനാള്‍റ്റിയില്‍ തോല്‍ക്കുകയായിരുന്നു.

വാശി നിറഞ്ഞ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ കണ്ടുവെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ അഫ്ദാലി മിസോറാമിനെ ഞെട്ടിച്ചു കൊണ്ട് ഗോള്‍ നേടുകയായിരുന്നു.

ഗോള്‍ വീണതോടെ മിസോറാം ഉണര്‍ന്നു കളിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം കട്ടയ്‌ക്ക് നിന്നതോടെ ഗോള്‍ അകന്നു നിന്നു. എന്നാല്‍, ഗോള്‍ നേടാന്‍ ലഭിച്ച അവസരങ്ങള്‍ അവര്‍ പാഴാക്കുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :