പിണറായിയോട് സച്ചിന്‍ ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍; കൂടിക്കാഴ്‌ച മികച്ചതായിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം

പിണറായിയോട് സച്ചിന്‍ ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍; കൂടിക്കാഴ്‌ച മികച്ചതായിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം

 Sachin tendulkar , BJP , pinarayi vijayan , ISL , kerala blasters , kochi , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , പിണറായി വിജയന്‍ , ഐ എസ് എല്‍ , അഞ്ജലി , ഇന്ത്യൻ സൂപ്പർലീഗ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 2 നവം‌ബര്‍ 2017 (13:35 IST)
ഫുട്ബോൾ എന്ന കളിയെ പ്രചരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍. കേരളത്തിലെ ജനങ്ങൾ ഫുട്ബോളിന് നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം സച്ചിന്‍ വ്യക്തമാക്കി.

ഇന്ത്യൻ സൂപ്പർലീഗില്‍ (ഐഎസ്എല്‍) കേരളാ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം ഇത്തവണ പുറത്തെടുക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ തവണ ടീം നല്ല കളിയാണ് പുറത്തെടുത്തത്. ജയത്തേക്കാളുപരി നിലവാരമുള്ള ഫുട്ബോള്‍ കാഴ്ചവയ്ക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഫുട്‌ബോളിന്റെ വികസനത്തിനായി ബ്ലാസ്റ്റേഴ്‌സ് ചെയ്യാനൊരുങ്ങുന്ന്ന പദ്ധതികളേക്കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞു. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം കാണാന്‍ അദ്ദേഹത്തെ ക്ഷണിച്ചുവെന്നും പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടതാ‍യും സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സ് ടീം കേരളത്തില്‍ ആരംഭിക്കാനൊരുങ്ങുന്ന സംരംഭത്തിന് എല്ലാവിധ പിന്തുണയും പിണറായി വിജയൻ വാഗ്ദാനം ചെയ്തു.

രാവിലെ കേരളത്തിലെത്തിയ സച്ചിനും ഭാര്യ അഞ്ജലിയും മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയാണ് എത്തിയാണ് കൂടിക്കാഴ്‌ച നടത്തിയത്. കഴിഞ്ഞ വർഷവും സച്ചിൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈമാസം 17ന് കൊൽക്കത്തയിലാണ് ഐഎസ്എല്‍ ഫുട്ബോൾ മൽസരങ്ങൾക്കു തുടക്കം കുറിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :