ഐഎസ്എല്‍ മൂന്നാം സീസണ്‍: കൊല്‍ക്കത്ത താരം മുഹമ്മദ് റഫീഖ് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക്

ഐഎസ്എന്റെ മൂന്നാം സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായ മുഹമ്മദ് റഫീഖ് കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും.

സജിത്ത്| Last Updated: ചൊവ്വ, 23 ഓഗസ്റ്റ് 2016 (10:54 IST)
ഐഎസ്എന്റെ മൂന്നാം സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായ മുഹമ്മദ് റഫീഖ് കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും. മുന്‍ ഈസ്റ്റ് ബംഗാള്‍ താരം കൂടിയായ റഫീഖ് കഴിഞ്ഞ രണ്ട് സീസണിലും അത്‌ലറ്റിക്കോക്കു വേണ്ടിയായിരുന്നു ബൂട്ടണിഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഐഎസ്എലിന്റെ ഒന്നാം സീസണ്‍ ഫൈനലില്‍ കേരളത്തിന്റെ കിരീട പ്രതീക്ഷകള്‍ തകര്‍ത്ത താരമാണ് മുഹമ്മദ് റഫീഖ്. കളിയുടെ അവസാന നിമിഷം റഫീഖ് നേടിയ ഗോളായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :