ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം ടീം വിട്ടു - വാര്‍ത്ത പുറത്തു വിട്ടത് മാനേജ്‌മെന്റ്

ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം ടീം വിട്ടു - വാര്‍ത്ത പുറത്തു വിട്ടത് മാനേജ്‌മെന്റ്

  Kerala blasters , ISL , mark sifneos , blasters , kochi , കേരളാ ബ്ലാസ്‌റ്റേഴ്‌സ് , കൊച്ചി , ഐഎസ്എല്‍ , മാർക് സിഫ്നിയോസ്
കൊച്ചി| jibin| Last Modified ചൊവ്വ, 23 ജനുവരി 2018 (17:01 IST)
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ തകിടം മറിഞ്ഞതിന് പിന്നാലെ ടീമിന് മറ്റൊരു തിരിച്ചടി. യുവതാരം മാർക് സിഫ്നിയോസ് ടീം വിട്ടതാണ് കൊമ്പന്മാര്‍ക്ക് തിരിച്ചടിയായത്.

ടീം വിടാനുള്ള കാരണം സിഫ്നിയോസോ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല. താരത്തിന്റെ സേവനങ്ങൾക്ക് നന്ദിയുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് പ്രതികരിച്ചു.

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയ
20കാരനായ ഡച്ച് താരം നാല് തവണ ലക്ഷ്യം കണ്ടിട്ടുണ്ട്.

സിഫ്നിയോസിന് ഹോളണ്ട് ദേശീയ ടീമിലേക്ക് ക്ഷണം ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് മനസിലാക്കിയാണ് താരം ബ്ലാസ്റ്റേഴ്സ് വിട്ടതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ നേരത്തെ രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിഫ്നിയോസ് നാട്ടിലേക്ക് മടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :