ഗോള്‍മഴയില്‍ ആറാടി ബാഴ്സയുടെ ഉജ്ജ്വല തിരിച്ചുവരവ്

മൂന്ന് തോല്‍വികളുടെയും പാപക്കറ ബാഴ്‌സ മായ്ച്ചുകളഞ്ഞു

മാഡ്രിഡ്, ബാഴ്സ, സുവാരസ്, മെസ്സി mandrid, barsa, suvaras, messi
മാഡ്രിഡ്| സജിത്ത്| Last Updated: വ്യാഴം, 21 ഏപ്രില്‍ 2016 (09:21 IST)
മൂന്ന് തോല്‍വികളുടെയും പാപക്കറ ബാഴ്‌സ മായ്ച്ചുകളഞ്ഞു. ലാലിഗയിലെ ഡീപോര്‍ട്ടീവോയ്ക്ക് എതിരായ നിര്‍ണായകമത്സരത്തിന്റെ രണ്ടാം പകുതിയില്‍ ബാഴ്‌സ അക്ഷരാര്‍ത്ഥത്തില്‍ ഗോള്‍മഴ പെയ്യിക്കുകയായിരുന്നു. എതിരില്ലാത്ത എട്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ ജയിച്ചത്.

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ബാഴ്സ, ലാലിഗയിലും മോശം പ്രകടനമാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ കാഴ്ചവെച്ചത്. എന്നാൽ ഈ പ്രകടനത്തെ
തുടർന്നുണ്ടായ എല്ലാ വിമർശങ്ങൾക്കുമുള്ള മറുപടിയാണ് ഇന്നലെ നൽകിയത്. മത്സരത്തിലെ ആറ് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു പിറന്നത്.

നാല് ഗോളുകള്‍ നേടി സുവാരസാണ് ബാഴ്‌സയുടെ ഗോള്‍വേട്ടയില്‍ മുന്നിട്ടുനിന്നത്. സുവാറസിന് പുറമെ ഇവാൻ റാകിറ്റിച്, ലിയോ മെസ്സി, മാർ ബാത്ര, നെയ്മർ എന്നിവരാണ് ബാഴ്സയുടെ പട്ടിക തികച്ചത്. നാലു ഗോൾ നേട്ടത്തോടെ ലാലിഗയിൽ ഈ സീസണിൽ സുവാറസിന്റെ ഗോൾ നേട്ടം 30 ആയി. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 31 ഗോളുകളാണുള്ളത്.

വിയ്യാറയലിന്
എതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡും മികച്ച ജയം നേടി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. ബെൻസെമ, വാസ്ക്വസ്, ലൂക മോദ്രിച് എന്നിവരാണ് ഗോൾ നേടിയത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. ഫെർണാണ്ടോ ടോറസ് നേടിയ ഏകഗോളിനാണ് അത് ലറ്റ്കോ മഡ്രിഡിന്റെ ജയം.

അത് ലറ്റികോ മഡ്രിഡിനും ബാഴ്സക്കും തുല്യ പോയിൻറാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുള്ളതിനാൽ ബാഴ്സ പട്ടികയിൽ തലപ്പത്താണ്. അത് ലറ്റികോ രണ്ടാം സ്ഥാനത്തും റയൽ മഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. വിയ്യാറയൽ നാലാം സ്ഥാനത്തും ബിൽബാവോ അഞ്ചാം സ്ഥാനത്തുമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :