ഇംഗ്ലീഷ് ലീഗ് കപ്പ്: തകര്‍പ്പന്‍ ജയത്തോടെ കിരീട നേട്ടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്

EFL Cup, Manchester United, Sathampton, ലണ്ടന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍, ഫുട്ബോള്‍
ലണ്ടന്‍| സജിത്ത്| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (09:56 IST)
ഇംഗ്ലീഷ് ലീഗ് കപ്പ് കിരീട നേട്ടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സതാംപ്ടണെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ചുവന്ന ചെകുത്താന്മാരുടെ കിരീടനേട്ടം. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടാം കിരീടനേട്ടമാണിത്.

സ്ലാട്ടന്‍ ഇബ്രാഹാമോവിച്ച് നേടിയ ഇരട്ടഗോളുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് ഊര്‍ജ്ജം നല്‍കിയത്.
മല്‍സരത്തിന്റെ 19 ആം മിനുട്ടിലായിരുന്നു ഇബ്രാഹാമോവിച്ചിന്റെ ആദ്യഗോള്‍. തുടര്‍ന്ന്
38 ആം മിനുട്ടില്‍ ജെസി ലിന്‍ഗാര്‍ഡ് മാഞ്ചസ്റ്ററിന്റെ ലീഡ് രണ്ടായി ഉയര്‍ത്തുകയും ചെയ്തു.

എന്നാല്‍ മണോലോ ഗബ്ബിയാഡിനി 45, 48 മിനുട്ടുകളിലായി നേടിയ രണ്ട് തകര്‍പ്പന്‍ ഗോളുകളിലൂടെ സതാംപ്ടണ്‍ സമനില പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ആവേശകരമായ മത്സരത്തില്‍ ആ സമനിലക്കുരുക്ക് പൊട്ടിച്ച് ഇബ്രാഹാമോവിച്ച് തന്റെ രണ്ടാമത്തേയും ടീമിന്റെ വിജയഗോളും നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :