ഒന്നാം സ്ഥാനക്കാര്‍ തോറ്റിട്ടും ഒന്നാമത്; ചെല്‍‌സിക്ക് യുണൈറ്റഡിന്റെ ഷോക്ക്

ചെ​ൽ​സിക്ക് പൂട്ടിട്ട് യുണൈറ്റഡ്

   Manchester United , Chelsea , EPL , ലി​വ​ർ​പൂ​ൾ, മാ​ഞ്ച​സ്റ്റ​ർ സി​റ്റി, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് , ഇം​ഗ്ലീ​ഷ് പ്രി​മി​യ​ർ ലീഗ് , ചെ​ൽ​സി
ല​ണ്ട​ൻ| jibin| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2017 (19:16 IST)
എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കരുത്തരായ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ചെ​ൽ​സിയെ പരാജയപ്പെടുത്തി. തോ​ൽ​വി വ​ഴ​ങ്ങി​യെ​ങ്കി​ലും ഇം​ഗ്ലീ​ഷ് പ്രി​മി​യ​ർ ലീ​ഗി​ല്‍ ചെ​ൽ​സി ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രും.

സൂ​പ്പ​ർ താ​രം സ്ലാ​ട്ട​ണ്‍ ഇ​ബ്ര​ഹാ​മോ​വി​ച്ചിന് വി​ശ്ര​മം ന​ൽ​കി​യ മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ൽ മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടാം പ​കു​തി​യു​ടെ നാ​ലാം മി​നി​റ്റി​ൽ ആ​ന്ദ​ർ ഹെ​രേ​ര​യി​ലൂ​ടെ യു​ണൈ​റ്റ​ഡ് ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി.

75 പോ​യി​ന്‍റു​ള്ള ചെ​ൽ​സി​ക്ക് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ടോ​ട്ട​ന​വു​മാ​യി നാ​ലു പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്. ലി​വ​ർ​പൂ​ൾ, മാ​ഞ്ച​സ്റ്റ​ർ സി​റ്റി, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് എ​ന്നീ ടീ​മു​ക​ളാ​ണ് തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :