എതിരില്ലാത്ത ആറുഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാടകീയ വിജയം

റാഷ്‌ഫോര്‍ഡ് രക്ഷകനായി, ഇ.പി.എല്ലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം

ലണ്ടന്‍| aparna shaji| Last Modified ഞായര്‍, 28 ഓഗസ്റ്റ് 2016 (13:17 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാടകീയ വിജയം. അതും എതിരില്ലാത്ത ആറു ഗോളുകള്‍ക്ക്.വെയ്ന്‍ റൂണിയുടെ ക്രോസ്സ് പിടിച്ചെടുത്ത് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ റാഷ്‌ഫോര്‍ഡ് ലക്ഷ്യം കാണുകയായിരുന്നു. മറ്റു മത്സരങ്ങളില്‍ കരുത്തരായ ചെല്‍സിയും ആഴ്‌സണലും നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്ററും വിജയം കണ്ടപ്പോള്‍ ലിവര്‍പൂള്‍-ടോട്ടനം ഹോട്‌സ്പര്‍ മത്സരം സമനിലയിലായി.

ബേൺലിയെ 3–0നു തകർത്ത ചെൽസി, ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. എഡൻ ഹസാർഡ്സ്, വില്ലിയൻ, വിക്ടർ മോസസ് എന്നിവരാണു സ്കോർ ചെയ്തത്. ഒൻപതാം മിനിറ്റിൽ സ്വന്തം ഏരിയയിൽനിന്നു കിട്ടിയ പന്തുമായി മുന്നേറിയാണ് ബൽജിയം താരം ഹസാർഡ്സ് ആദ്യ ഗോൾ നേടിയത്. 41ആം മിനിറ്റിലായിരുന്നു ബ്രസീൽ താരം വില്ലിയന്റെ ഗോൾ.

അവസാന മിനിറ്റുകളിൽ മോസസ് പട്ടിക തികച്ചു. ആർസനൽ 3–1നു വാറ്റ്ഫോർഡിനെ കീഴടക്കി. സാന്റി കാസോർള, അലെക്സിസ് സാഞ്ചസ്, മെസൂട്ട് ഓസിൽ എന്നിവരായിരുന്നു ആർസനലിന്റെ സ്കോറർമാർ. സീസണിൽ ആർസനലിന്റെ ആദ്യവിജയമാണിത്. മൂന്നു ഗോളും ആദ്യപകുതിയിലായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരൻ റോബർട്ടോ പെരെയ്‌ര വാറ്റ്ഫോർഡിന്റെ ഗോൾ നേടി. സതാംപ്ടനും സണ്ടർലാൻഡും 1–1നു സമനിലയിൽ പിരിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :