ബാഴ്സ ജേഴ്‌സിയില്‍ സാവിയുടെ അവസാന ലാലിഗ മത്സരം ഇന്ന്

കാസ്നൂ| Last Updated: ശനി, 23 മെയ് 2015 (10:45 IST)
ബാഴ്സ ജേഴ്‌സിയില്‍ ഇതിഹാസ താരം
സാവി ഹെര്‍ണാണ്ടസിന് ഇന്ന് അവസാന ലാലിഗ മത്സരം. നേരത്തെ ഈ സീസോണോടെ
വിട്ട് ഖത്തര്‍ ക്ളബായ അല്‍-സാദിലേക്ക് മാറുകയാണെന്ന് സാവി വെളിപ്പെടുത്തിയിരുന്നു.

ലാലിഗ കിരീടം നേരത്തേ തന്നെ ഉറപ്പിച്ച ബാഴ്സലോണ, ഇന്ന് ലീഗിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഡിപ്പാര്‍ട്ടിവോ ലാ കൊരുണയാണ് നേരിടുക. ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ഡിപ്പര്‍ട്ടിവോയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. തങ്ങളുടെ പ്രിയ നായകന് വിജയത്തോടെ വിട നല്‍കലാണ് ബാഴ്സ താരങ്ങളുടെ ലക്ഷ്യം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :