ലൂ​യി​സ് സു​വാ​ര​സി​നു ഡ​ബി​ൾ; സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് ബാ​ഴ്സ

സു​വാ​ര​സി​നു ഡ​ബി​ൾ; വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് ബാ​ഴ്സ​ലോ​ണ

La Liga ,  Luis Suarez ,  Barcelona ,  Leganes ,  സ്പാ​നി​ഷ് ലാ​ലി​ഗ ,  ബാ​ഴ്സ​ലോ​ണ , ലൂ​യി​സ് സു​വാ​രസ്
സജിത്ത്| Last Modified ഞായര്‍, 19 നവം‌ബര്‍ 2017 (10:31 IST)
സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ടര്‍ന്ന് ബാ​ഴ്സ​ലോ​ണ. കഴിഞ്ഞദിവസം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ ലെ​ഗാ​ന​സി​നെയാണ് ബാ​ഴ്സ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്തത്. ലൂ​യി​സ് സു​വാ​ര​സി​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് ബാ​ഴ്സയ്ക്ക് മി​ന്നും ജ​യ​മൊ​രു​ക്കി​യ​ത്.

ഇരുപത്തിയെട്ടാമത്തേയും അറുപതാമത്തേയും മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സു​വാ​ര​സി​ന്‍റെ ഗോ​ളു​ക​ൾ. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ലെ ഗോ​ൾ​വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ക്കാ​നും സു​വ​രാ​സി​നു സാധിച്ചു. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ വ​ല​ൻ​സി​യ​യു​മാ​യു​ള്ള വ്യ​ത്യാ​സം ഏ​ഴാ​ക്കി ഉ​യ​ർ​ത്താ​ൻ ബാ​ഴ്സ​യ്ക്കു ക​ഴി​ഞ്ഞു.

പന്ത്രണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 33 പോ​യി​ന്‍റാ​ണു നിലവില്‍ ബാ​ഴ്സ​യ്ക്കു​ള്ള​ത്. 23 പോ​യി​ന്‍റ് മാ​ത്ര​മു​ള്ള റ​യ​ൽ മാ​ഡ്രി​ഡ് മൂ​ന്നാ​മ​താ​ണ്. സീ​സ​ണി​ൽ ഇ​തേ​വ​രെ ബാ​ഴ്സ തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :